സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കും
സമത്വവും തുല്യതയും അവകാശങ്ങളിലും അവസരങ്ങളിലും ഉറപ്പാക്കുക എന്നതാണ് കേരള വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്‌ഷ്യം. ഭിന്ന ശേഷിയുള്ളവരെ സമൂഹത്തിൻറെ മുഖ്യധാരയിൽ എത്തിക്കുകയും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും വഴി ഈ മേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ പ്രവേശന കവാടം മുതൽ ശുചിമുറി വരെ നീളുന്ന ഭൗതിക സാഹചര്യങ്ങൾ ഭിന്നശേഷി പരിമിതിയുള്ളവർക്ക് വേണ്ടി സജ്ജീകരിക്കുക എന്നതും പരിഗണനയിൽ ഉണ്ട്.