All schools in the state will become litter-free campuses

സംസ്ഥാനത്തിലെ മുഴുവൻ സ്‌കൂൾ ക്യാമ്പസുകളും വലിച്ചെറിയൽ മുക്തമാക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപന പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ നടത്തി. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തിയത്. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ സ്‌കൂൾ ക്യാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം.

സുസ്ഥിര വികസനമാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യം. ആഗോള താപന മടക്കമുള്ള നിരവധി വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്തിൽ പരിസ്ഥിതിയോടും പ്രകൃതിയോടും അഗാധമായ സ്‌നേഹം വിദ്യാർഥികളിൽ വളർത്തിയെടുക്കണം പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ ആശ്രയിച്ചും ശാസ്ത്രീയമായി മാലിന്യ നിർമാർജനം നടത്തിയും ഹരിത ഇടങ്ങൾ സൃഷ്ടിച്ചും മാതൃകയാകണം.

ഗവൺമെന്റ് സ്ഥാപനങ്ങൾ വകുപ്പുകൾ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എൻ ജി ഒ കൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും പരസ്പരം സഹകരിച്ചു കൊണ്ടാകണം വലിച്ചെറിയൽ മുക്ത കേരളം യാഥാർത്ഥ്യമാക്കണ്ടത്.