Comprehensive Shiksha - STARS Education Program activities will give special emphasis to the marginalized sections

സമഗ്ര ശിക്ഷാ – സ്റ്റാർസ് വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളിൽ പാർശ്വവൽകൃത വിഭാഗങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ സമയബന്ധിതമായും ജനകീയമായും താഴെത്തട്ടിലേക്ക് കൃത്യമായി വ്യാപിപ്പിക്കുന്നതിനുള്ള കർശന നടപടികൾ സ്വികരിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുമ നിറഞ്ഞ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ നിലവിൽ നടന്നു വരുന്നുണ്ട്. സമഗ്ര ശിക്ഷ കേരളയുടെയും – സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര മുന്നൊരുക്കത്തോടെ ചിലരെങ്കിലും ഏറ്റെടുത്ത് നടപ്പിലാക്കുന്നില്ല. എന്നാൽ കൂടുതൽ മികവോടെയും വിദ്യാർത്ഥി കേന്ദ്രീകൃതമായും ജനകീയമായും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓരോ അക്കാദമിക പ്രവർത്തനവും വിദ്യാഭ്യാ കലണ്ടറിന്റെ അടിസ്ഥാനത്തിലും അക്കാദമിക മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലുമായിരിക്കണം. സമഗ്ര ശിക്ഷാ കേരളയിലെ ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചു. പാഠപുസ്തകത്തിലധിഷ്ഠിതമായ പിന്തുണാ പ്രവർത്തനങ്ങൾക്ക് ആയിരിക്കണം കൂടുതൽ മുൻഗണന നൽകേണ്ടത്. സംസ്ഥാനതലത്തിലും -ജില്ലാതലത്തിലും നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും ഉണ്ടായി.