തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് പരിഹാരം: സഹജ കോള്‍ സെന്റർ
* പരാതികള്‍ തൊഴില്‍ വകുപ്പിന് കൈമാറും
* ടോൾ ഫ്രീ : 180042555215
—
തൊഴിലാളികള്‍ക്ക് പരിഗണന നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. അത്തരത്തില്‍ കേരളത്തിലെ സ്ത്രീ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍, വിവേചനം, തൊഴിലാളികള്‍ക്കുളള ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ തൊഴില്‍ വകുപ്പിനെ അറിയിക്കുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനമാണ് സഹജ കോള്‍ സെന്റര്‍. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം. തൊഴിലിടങ്ങള്‍ വനിത സൗഹൃദമാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് കോള്‍ സെന്റര്‍ തുടങ്ങിയത്.
സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ ഏത് പ്രശ്നവും വനിത കോള്‍ സെന്റര്‍ എക്സിക്യുട്ടീവിനെ 180042555215 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.