A safe route to school

സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത

കേരള റോഡ് സുരക്ഷ അതോറിറ്റിയും (KRSA) ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (നാറ്റ്പാക്) സംയുക്തമായി അപ്പർ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി നടത്തുന്ന റോഡ് സുരക്ഷാബോധവത്ക്കരണ പരിശീലന പരിപാടിയാണ് സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത (Safe Road to School Program – SRS).

14 ജില്ലകളിലായുള്ള തിരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷയെക്കുറിച്ചുള്ള ഏകദിന ബോധവത്ക്കരണ പരിശീലനം ഇതിന്റെ ഭാഗമായി നടത്തും. പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഒരോ സ്‌കൂളിലേയും റോഡ് സുരക്ഷാസെൽ അംഗങ്ങളായുള്ള വിദ്യാർഥികൾക്ക് റോഡ് സുരക്ഷയെപ്പറ്റി വിദഗ്ദ്ധ പരിശീലനം നൽകുന്നതിനോടൊപ്പം സ്‌കൂൾ പരിസരത്തെ പ്രധാനപ്പെട്ട റോഡ് സുരക്ഷ പ്രശ്‌നങ്ങൾ പരിശോധനയിലൂടെ കണ്ടുപിടിക്കുകയും സുരക്ഷ മെച്ചപ്പെടുത്തുവാൻ വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. അധ്യാപക- രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവമായ ഇടപെടലിലൂടെ വിദ്യാർഥികളുടെ മനസിൽ റോഡ് സുരക്ഷാവബോധം വളർത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.