Free handloom uniforms- Rs.23 crore sanctioned

സൗജന്യ കൈത്തറി യൂണിഫോം നൽകാത്ത ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും യു. പി, എച്ച്. എസ് വിഭാഗം എയയിഡഡ് സ്കൂളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് പണം നൽകാൻ 23 കോടി രൂപ അനുവദിച്ചു. 3,91,104 കുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യുണിഫോം പദ്ധതി പ്രകാരം രണ്ടു തരത്തിലാണ് നിലവിൽ യുണിഫോം നൽകി വരുന്നത്. സംസ്ഥാനത്തെ സ്റ്റാറ്റൻഡ് എലോൺ എൽ. പി, യു. പി സർക്കാർ സ്‌കൂളിലും എൽ. പി വിഭാഗം എയിഡഡ് സ്‌കൂളിലുമാണ് കൈത്തറി യുണിഫോം നൽകിവരുന്നത്.

2022-23 അധ്യയന വർഷത്തെ കൈത്തറി യൂണിഫോം പദ്ധതി പ്രകാരമുള്ള യുണിഫോം വിതരണം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ കൈത്തറി യുണിഫോം നൽകാത്ത ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന സർക്കാർ ഹൈസ്കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും യൂ. പി, എച്ച്. എസ് വിഭാഗം ഏയ്‌ഡഡ് സ്കൂളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യുണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് നൽകി വരുന്നു.

2022-23 അധ്യയന വർഷം സൗജന്യ കൈത്തറി യുണിഫോം നൽകാത്ത മേൽപറഞ്ഞ സ്കൂളുകൾക്ക് 600 രൂപ നിരക്കിൽ ഭരണാനുമതി ലഭിച്ചിരുന്നു. നിലവിൽ പ്രസ്തുത ശീർഷകത്തിൽ ലഭ്യമായ തുകയിൽ നിന്നും സർക്കാർ ഹൈസ്കൂളുകളിലെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും യു.പി , എച്ച്.എസ് എയ്‌ഡഡ് സ്കൂളിലെ ഒന്ന് മുതൽ നാല് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും 600 രൂപ നിരക്കിൽ ആകെ 23,46,62400/- രൂപ അനുവദിച്ചു .പ്രസ്തുത തുക എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് റീഅലോട്ട് ചെയ്തു കൊടുക്കുന്നതിനായി നടപടി ഉത്തരവ് നൽകിയിട്ടുണ്ട്. പ്രസ്തുത തുക ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ സ്കൂളുകൾക്ക് അലോട്ട് ചെയ്യും.