Higher Secondary 1st year admission process is in final stage

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ

2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ;വൈകി പ്രവേശനം നേടിയവർക്ക് പ്രത്യേക ക്ളാസുകൾ നൽകും.

2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ. ഇതുവരെയുള്ള വിവിധ അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ ആകെ 3,84,538 പേർ ഹയർസെക്കണ്ടറിയിൽ മാത്രം പ്രവേശനം നേടുകയുണ്ടായി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 26,619 പേരും പ്രവേശനം നേടുകയുണ്ടായി.ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ 4,11,157 വിദ്യാർത്ഥികളാണ്. ജില്ലാ/ജില്ലാന്തര സ്കൂൾ /കൊമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ 2023 ആഗസ്ത് 10,11 തീയതികളിലായി ഓൺലൈനായി സ്വീകരിച്ച് അലോട്ട്മെന്റ് റിസൾട്ട് 2023 ആഗസ്ത് 16ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2023 ഓഗസ്റ്റ് 16,17 തീയതികളിലായി നടത്തുന്നതാണ്.

ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ 2023 ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിക്കുകയും പ്രസ്തുത ഒഴിവുകളിലേയ്ക്ക് അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്രവേശന നടപടികൾ 2023 ആഗസ്ത് 21 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്.വൈകി പ്രവേശനം നേടിയവർക്ക് നഷ്ടമായ പാഠഭാഗങ്ങൾ 2023 ആഗസ്ത് 21ന് ശേഷം വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ച് നൽകും.