ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി സംഘടിപ്പിച്ച ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്തു. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യ നീതി ഉറപ്പാക്കുക, പഠനം മുടങ്ങിയവരെ പഠനപ്രക്രിയയുടെ ഭാഗമാക്കുക തുടങ്ങിയ സർക്കാർ നയങ്ങൾ പ്രാവർത്തികമാക്കാനുള്ള സജീവ പ്രവർത്തനങ്ങളാണ് സാക്ഷരതാ മിഷൻ നടത്തിവരുന്നത്. പരിപൂർണ്ണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയോജിത പദ്ധതിയും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായ ‘ഉല്ലാസ്’ കേരളത്തിൽ ആരംഭിച്ചത്.
6 ലക്ഷത്തിലധികം പേരാണ് പദ്ധതിയിലൂടെ സാക്ഷരത കൈവരിച്ചത്. പഠിതാക്കളെ സാക്ഷരരാക്കാൻ പ്രയത്‌നിച്ച അധ്യാപകർ ഒരു രൂപ പോലും ഓണറേറിയം കൈപ്പറ്റാതെയാണ് പദ്ധതിയുടെ ഭാഗമായത്. ആദ്യഘട്ടത്തിൽ സാക്ഷരരായവർ പഠനം ഉപേക്ഷിക്കാതെ നവകേരള നിർമിതിയിൽ പങ്കാളികളാകണം.