എലൈറ്റ് സ്‌കീം എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും എലൈറ്റ് സ്‌കീം വ്യാപിപ്പിച്ചു കായിക-യുവജനകാര്യ വകുപ്പ് ഉത്തരവിറക്കി. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഖേലോ ഇന്ത്യ സെന്റർ ഫോർ ഓഫ് എക്‌സലൻസ് സ്‌ക്കീമിന്റെ കീഴിലുള്ള പരിശീലന സൗകര്യങ്ങളും സംസ്ഥാനത്തെ എല്ലാ മികച്ച കായിക താരങ്ങൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മുൻപ് കായിക വിദ്യാലയങ്ങൾ മാത്രമാണ് എലൈറ്റ് സ്‌കീം പരിധിയിൽ ഉണ്ടായിരുന്നത്.