ഒക്ടോബറോടെ സ്കൂളുകളിൽ പുതിയ 20,000 റോബോട്ട് കിറ്റുകൾ വിന്യസിക്കും

കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് പ്രകാശനം ചെയ്തു

ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ വഴി 2219 സ്‌കൂളുകളിൽ നടപ്പാക്കുന്ന റോബോട്ടിക് ലാബ് പദ്ധതിയിൽ കഴിഞ്ഞ വർഷം നൽകിയ 9000 റോബോട്ടിക് കിറ്റുകൾക്ക് പുറമേ ഒരുമാസത്തിനുള്ളിൽ 20,000 പുതിയ റോബോട്ടിക് കിറ്റുകൾ കൂടി ലഭ്യമാക്കും. രാജ്യത്താദ്യമായി ഏഴാം ക്ലാസിലെ ഐ.സി.ടി പാഠപുസ്തകത്തിൽ റോബോട്ടിക്സ്, എ.ഐ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. അടുത്തവർഷം 8, 9, 10 ക്ലാസുകളിൽ കൂടി ഇവ ഐ.സി.ടി പാഠപുസ്തകത്തിന്റെ ഭാഗമാക്കും. പ്രൈമറി തലത്തിൽ ഐ.സി.ടി പഠിപ്പിക്കാനായി തയ്യാറാക്കിയ കളിപ്പെട്ടി, ഇ@വിദ്യ പാഠപുസ്തകങ്ങളുടെ ക്ലാസ് റൂം വിനിമയം കാര്യക്ഷമമാക്കാനും അത് നിരീക്ഷിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സംവിധാനം ഏർപ്പെടുത്തും.