ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ളാസുവരെ കായിക പഠനം
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കായിക പഠനം പാഠ്യപദ്ധതിയിൽ ഉറപ്പാക്കും. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്കായി കായിക കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
സ്പോർട്സ് സ്കൂളുകളുടെ പഠന സമയക്രമം പുനർ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകളിൽ ആണ്. സ്പോർട്സ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ട് . കായികതാരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് പുനക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.