ഓഫീസിൽ എത്തുന്ന പൊതു ജനങ്ങളോട് മാന്യതയോടും സൗമ്യതയോടും പെരുമാറണം
ഓഫീസിൽ എത്തുന്ന ജനങ്ങളോട് മാന്യതയോടും സൗമ്യതയോടും പെരുമാറണമെന്ന് നിര്‍ദേശം.
ഓഫീസുകൾ ജനസൗഹൃദമാകണം . സേവനം തേടിയെത്തുന്നവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും തുടർന്ന് അച്ചടക്ക നടപടിക്ക് വിധേയമാക്കുകയും ചെയ്യും . പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഓഫീസ് കൃത്യമായി പ്രവർത്തിക്കണം.
എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലെയും സ്കൂളുകളിലെയും ടെലഫോൺ സംവിധാനം കാര്യക്ഷമമാക്കണം. ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കണം. പെൻഷൻ ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ സംവിധാനം ഒരുക്കണം . ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് ഓരോ വിദ്യാഭ്യാസ ഓഫീസർമാർക്കും വ്യക്തമായ ഉത്തരവാദിത്തമുണ്ട് .
സ്കൂൾ പരിസരം ശുചിത്വം ഉള്ളതാണോ എന്ന് ഉറപ്പുവരുത്താൻ നടപടികൾ വേണം. ഒന്നാം പാദ പരീക്ഷയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ നന്നായി നടത്തണം. ഒന്നാം വർഷ ഹയർ സെക്കൻഡറി അഡ്മിഷൻ ആർക്കും ബുദ്ധിമുട്ടില്ലാത്ത വിധം നടപ്പാക്കണം. അധ്യാപക – രക്ഷകർതൃ സമിതികൾ നിലവിലില്ലാത്ത സ്കൂളുകളിൽ അവ സംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിരന്തര പരിശോധന വേണം .സ്കൂളുകൾക്ക് സമീപം കടകളിൽ ലഹരി വസ്തുക്കൾ വില്പന നടത്തുന്നുണ്ട് എന്നറിഞ്ഞാൽ തൽസമയം പോലീസിലും എക്സൈസിലും വിവരം നൽകണം.