കയർ ഫാക്ടറി തൊഴിലാളികൾക്ക് ക്രിസ്തുമസ് ബോണസ് 29.90%
കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് ബോണസ് 29.90 ശതമാനം ആയി തീരുമാനിച്ചു. ക്രിസ്തുമസ് ബോണസ് അഡ്വാൻസിൽ 20 ശതമാനം ബോണസും 9.90 ശതമാനം ഇൻസെന്റീവുമായാണ് നൽകുക. അഡ്വാൻസ് ബോണസ് തുക ഡിസംബർ 20നകം വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനിച്ചു.