കേരള ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചീഫ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു
കേരള ബിൽഡിംഗ് & അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചീഫ് ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര നിയമമായ 1996-ലെ ബിൽഡിംഗ്, അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് ആക്ട്, 1998ലെ ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് റൂൾസ് എന്നിവ പ്രകാരം സ്വകാര്യ വ്യക്തികൾ നടത്തുന്ന 10 ലക്ഷം രൂപയിൽ അധികരിച്ചു ചിലവ് ചെയ്ത് പാർപ്പിടാവശ്യത്തിനായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെയും മറ്റ് നിർമാണങ്ങളുടെയും ആകെ ചെലവിൻ്റെ 1% വരുന്ന തുക സെസ് ആയി ഈടാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇപ്രകാരം പിരിച്ചെടുക്കുന്ന ബിൽഡിംഗ് സെസ്സ് ഉപയോഗിച്ചാണ് തൊഴിലാളികളുടെ പെൻഷനുംക്ഷേമ ആനുകൂല്യങ്ങളും നൽകി വരുന്നത് . ഇന്ന്, 20 ലക്ഷത്തിലധികം അംഗങ്ങളും 3,84,000 പെൻഷൻകാരും ഈ സംവിധാനത്തിൻ്റെ പ്രയോജനം നേടുന്നു. സെസ് പിരിവിൻ്റെ ചുമതല സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏൽപ്പിച്ചിരിക്കുന്നു. ഐകെഎം വികസിപ്പിച്ച കെ-സ്മാർട്ട് സോഫ്റ്റ്വെയർ മുഖേനയുള്ള സെസ്സ് പിരിവ് ബോർഡിന്റെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കുന്നതാണ് . ഇപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെ തൊഴിലാളികൾക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകിക്കൊണ്ട് പെൻഷനുകളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും കുടിശ്ശിക പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ .