ഓൺലൈൻ ടാക്സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തും. ഇതിനായി ഇത്തരം മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ -ജീവിത സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് തന്നെ പരിഹാര മാർഗങ്ങൾ നടപ്പാക്കാൻ ശ്രമിക്കും.
മാറിയ ജീവിത സാഹചര്യത്തിൽ ഈ മേഖലയിലെ തൊഴിലാളികളുടെ പ്രാധാന്യം ചെറുതല്ല. വിദ്യാർഥികളും യുവജനങ്ങൾളുമുൾപ്പെടെ ഈ ജോലിയിലേക്ക് വലിയതോതിൽ ആകർഷിക്കപ്പെടുന്നുണ്ട്.