ചേലക്കര കരിയർ ഡവലപ്മെന്റ് സെന്റർ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു
ചേലക്കര നിയോജകമണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യസ്തവിദ്യരായ എല്ലാവരുടെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കുള്ള ഒറ്റ ഉത്തരമായി കരിയർ ഡവലപ്മെന്റ് സെന്റർ ആരംഭിച്ചു. ചേലക്കര നിയോജക മണ്ഡലത്തിന് അനുവദിച്ചു കിട്ടിയ കരിയർ ഡവലപ്മെന്റ് സെന്ററിന്റെ മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് ആണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും വഴികാട്ടിയായി മുള്ളൂർക്കരയിൽ തുടങ്ങുന്ന കരിയർ ഡവലപ്മെന്റ് സെന്റർ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ആരംഭിക്കുന്നത്. വകുപ്പിന്റെ കീഴിലെ എട്ടാമത്തെ കരിയർ ഡെവലപ്പ്മെന്റ് സെന്ററാണ് മുള്ളൂർക്കരയിലേത്. കരിയർ ഇൻഫർമേഷൻ, ഗൈഡൻസ്, കരിയർ കൗൺസിലിംഗ്, കരിയർ ഇന്ററസ്റ്റ് ടെസ്റ്റ്, ഗോൾ സെറ്റിംഗ്സ്, മോട്ടിവേഷൻ ക്ലാസ്സുകൾ, പ്രി ഇന്റർവ്യൂ പരിശീലനം, വ്യക്തി വികസന പരിപാടികൾ, മത്സരപരീക്ഷാ പരിശീലനം എന്നീ സേവനങ്ങൾ സൗജന്യമായി കരിയർ ഡവലപ്മെന്റ് സെന്ററിലൂടെ ലഭ്യമാകും. നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.