ജെൻഡർ ന്യൂട്രൽ യൂണിഫോം നിര്‍ബന്ധമാക്കില്ല
സ്കൂള്കളില് ജെൻഡർ ന്യൂട്രൽ യൂണിഫോം നിര്‍ബന്ധമാക്കില്ല. അത്തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണ് .
ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കുന്നതിനും ജെൻഡർ ന്യൂട്രൽ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്നതിനും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. സ്കൂൾ അധികൃതരും പി ടി എ യും തദ്ദേശ ഭരണ സ്ഥാപനവും അംഗീകരിച്ച് സർക്കാരിലേക്ക് സമർപ്പിക്കുന്ന അപേക്ഷകൾ ആണ് പരിഗണിക്കുക. ആ അപേക്ഷകൾ പൊതു വിദ്യാഭ്യാസ വകുപ്പ് വിശകലനം ചെയ്തതിന് ശേഷം മാത്രമാണ് അനുമതി നൽകുന്ന കാര്യം പരിഗണിക്കുക.