ഡി.എൽ.എഡ്. കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമപരമായ വയസ്സിളവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.
ഡി.എൽ.എഡ്. കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് The Rights of Persons with Disabilities Act 2016 ലെ Rule 32 പ്രകാരം ഉയർന്ന പ്രായ പരിധിയിൽ നിയമപരമായ വയസ്സിളവ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. ഡി.എൽ.എഡ്. പ്രവേശന വിജ്ഞാപനത്തിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകുന്ന ഉത്തരവ് ആണിത്. ഇത് സംബന്ധിച്ച് കേരള വിദ്യാഭ്യാസചട്ടങ്ങളിൽ പിന്നീട് ഭേദഗതി വരുത്താവുന്നതുമാണ്.
RPWD Act (ഭിന്നശേഷി ആക്ട്) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് ഉയർന്ന പ്രായപരിധിയിൽ 5 വർഷം ഇളവ് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. പ്രസ്തുത തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവൺമെൻ്റ് / എയിഡഡ് വ്യത്യാസമില്ലാതെ ബാധകമാക്കും.