No delay in benefits due to workers through welfare boards

തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസമരുത്

തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസമരുത്. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള 16 തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടി വിളിച്ചു ചേർത്ത ബോർഡുകളുടെ ചെയർമാന്മാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിൽ ആണ് നിർദ്ദേശം.

ഓണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണം. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ചെയ്യാവുന്ന പ്രവർത്തനങ്ങൾ നടത്തണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ കർത്തവ്യ നിർവഹണം കൃത്യമായി നടത്തുന്നുണ്ടോ എന്ന് ചീഫ് ഓഫീസർമാർ വിലയിരുത്തണം. ഡെപ്യൂട്ടേഷൻ ലാവണമായി ബോർഡുകളെ മാറ്റരുത്.