Action to address drinking water shortage in Neem constituency

നേമം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി

നേമം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി ;മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു

 
നേമം മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. പിടിപി ടാങ്കിൽ ജലനിരപ്പ് ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും, കൗൺസിലർമാർ ഉന്നയിച്ച പ്രശ്നങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രത്യേകം പരിശോധിച്ച് പരിഹാരം കണ്ടെത്തും, വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും, ജലവിതരണത്തിന് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളെ കുറിച്ച് ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും അറിയിപ്പ് ലഭ്യമാക്കും, ദേശീയപാതയുടെ സമീപത്ത് പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കും, നെല്ലിമൂട്- തിരുവല്ലം- കോവളം വഴി മുൻകാലത്ത് ഉണ്ടായിരുന്ന പൈപ്പ്‌ലൈൻ കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കും തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
 
വാർഡ് കൗൺസിലർമാരായ എം ആർ ഗോപൻ, ഡി ശിവൻകുട്ടി, വി ശിവകുമാർ,സൗമ്യ,ജയലക്ഷ്മി,സത്യവതി, പ്രമീള എന്നിവരും കേരള ജല അതോറിറ്റി ചീഫ് എൻജിനിയർ പ്രകാശ് ഇടിക്കുള, സൂപ്രണ്ടിങ് എൻജിനീയർ സജി വി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹേമ എസ് വി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.