പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ വാക്സിന് സ്വീകരിച്ച കുട്ടികളുടെ എണ്ണം 10.47 ലക്ഷം ആയി. ഇതോടെ 13.27 ലക്ഷം കുട്ടികളില്‍ 78.8% കുട്ടികളും വാക്സിന് എടുത്തതായാണ് കൈറ്റിന്റെ ‘സമ്പൂര്‍ണ’ സോഫ്റ്റ്വെയറില് രേഖപ്പെടുത്തിയിട്ടുള്ളത്. 1.11 ലക്ഷം കുട്ടികള്‍ (8.3%) വാക്സിന് എടുത്തിട്ടില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാരണം വാക്സിന് എടുക്കാന്‍ കഴിയാത്തത് 14261 (1.1%) കുട്ടികള്‍ക്കാണ്.
കൊല്ലം (88.1%), തൃശൂര്‍ (87.7%), പാലക്കാട് (85.5%) എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍. തിരുവനന്തപുരം (83.3%), കാസറഗോഡ് (82.5%), എറണാകുളം, ആലപ്പുഴ (81.5%) ജില്ലകളാണ് തൊട്ടടുത്ത്.
വാക്സിനേഷന് ശതമാനത്തില്‍ പിറകിലുള്ള ജില്ലകള്‍ കോഴിക്കോടും (67.5%), മലപ്പുറവും (69.4%), കോട്ടയവുമാണ് (71.4%).
വാക്സിനേഷൻ പ്രക്രിയ പരമാവധി വേഗത്തിലാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. അധ്യാപകരും പി ടി എ ഭാരവാഹികളും ഇതിന് മുൻകൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ പോർട്ടലിൽ വിവരങ്ങൾ ഇനിയും അപ്ലോഡ് ചെയ്യാത്ത കുട്ടികളുണ്ട്. ഇവരുടെ വിവരങ്ങൾ കൂടി സമ്പൂർണ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ അടിയന്തിര നടപടി എടുക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.