International organization UNICEF commends yet another project implemented by the Department of Public Education in Kerala
കേരളത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപ്പാക്കിയ ഒരു പദ്ധതിയ്ക്ക് കൂടി രാജ്യാന്തര സംഘടനയായ യുണിസെഫിന്റെ അഭിനന്ദനം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ 2024 ജൂലൈ 30ന് മുണ്ടക്കൈ ചൂരൽമല എന്നിവിടങ്ങളിൽ പുലർച്ചെ ഉരുൾപൊട്ടൽ ഉണ്ടായി.സ്ഥലവാസികൾക്ക് ജീവഹാനി ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായി.സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചൂരൽമല ഏതാണ്ട് പൂർണമായും തകർന്നു പോയി .കുട്ടികളിൽ പലരും പ്രത്യക്ഷമായും പരോക്ഷമായുംഈ ദുരന്തത്തിന് ഇരയാവുകയും ഇതുകാരണം കുട്ടികളിൽ മാനസികാസമ്മർദ്ദം ഉണ്ടാവുകയും ചെയ്തു
ഈ സാഹചര്യത്തിൽ യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ പ്രകൃതി ദുരന്തംനേരിട്ട് അനുഭവിച്ച 400 കുട്ടികളെകണ്ടെത്തുകയും ഈ കുട്ടികൾക്ക് പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തു എസ് എസ് കെയുടെ നേതൃത്വത്തിൽ നടപ്പിലാക്കുകയും ചെയ്തു
400 കുട്ടികൾക്കായി 14പ്രത്യേക പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ സജ്ജമാക്കി.യോഗ്യരായ വിദ്യാ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.,മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിച്ച കൗൺസിലർമാരെ ഉപയോഗിച്ച് കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളിൽ ഉണ്ടായ മാനസിക സാമൂഹിക പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുകയും പരിഹാര നിർദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. അത്യാവശ്യം വേണ്ട കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഉറപ്പാക്കി.സ്കൂളിലെ അധ്യാപകർക്കും കുട്ടികളുടെ രക്ഷകർത്താക്കൾക്കും കൗൺസിലിംഗ് പരിപാടികൾ നടത്തുകയുണ്ടായി.