A specific curriculum framework will be developed in the area of ​​pre-primary education

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കും. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.

നിലവില്‍ വിവിധ വകുപ്പുകള്‍ ഈ മേഖലയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്‍റെ ഏകോപനം നടത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പ്രീസ്കൂള്‍ മേഖലയ്ക്കായുള്ള പ്രവര്‍ത്തന മാര്‍ഗ്ഗരേഖ കരട് ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ പുതിയപാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാകുന്നതോടുകൂടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.

പ്രീപ്രൈമറി കുട്ടികളുടെ ഭാഷാപഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതി പരിഷ്കരണവേളയില്‍ വിശദമായി ചര്‍ച്ച ചെയ്യും. മാതൃഭാഷാപഠനം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. ഇതിനായുള്ള കരുതൽ ഉണ്ടാകും. ഓരോ പ്രീപ്രൈമറി സ്‌കൂളും മാതൃകാ സ്കൂൾ ആകണം എന്നതാണ് സർക്കാർ നിലപാട്. സമഗ്ര ശിക്ഷാ കേരളം വഴി ഇതിനുള്ള പദ്ധതി നടപ്പാക്കി വരുന്നു.