Highest entry in Malappuram history; Completed the admission process without complaints.

  മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രവേശനം; പരാതികൾ ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയാക്കാനായി.

പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് മലപ്പുറം ജില്ലയിൽ. മലപ്പുറത്ത് 62,729 പേരാണ് പ്രവേശനം നേടിയത്. ഓരോ ജില്ലയിലും പ്രവേശനം നേടിയവരുടെ എണ്ണം ഇനി പറയുന്നു.

തിരുവനന്തപുരം- 33,363
കൊല്ലം – 27,359
പത്തനംതിട്ട – 11,371
ആലപ്പുഴ – 20,896
കോട്ടയം – 20,721
ഇടുക്കി – 10,423
എറണാകുളം – 32,996
തൃശ്ശൂർ – 34,065
പാലക്കാട് – 32,918
കോഴിക്കോട് – 39,697
വയനാട് – 10,610
കണ്ണൂർ – 32,679
കാസർഗോഡ് – 16,082

ഹയർസെക്കൻഡറിയിൽ ആകെ 3,85,909 പേർ പ്രവേശനം നേടി. വെക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനം നേടിയവർ 29,114 പേരാണ്.

ആകെ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 4,15,023 പേർക്ക് പ്ലസ് വൺ പ്രവേശനം നേടാനായി. ഹയർ സെക്കണ്ടറിയിൽ 43,772 ഉം വെക്കേഷണൽ ഹയർ സെക്കൻഡറിയിൽ 3,916 ഉം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.