പ്ലസ് വൺ പ്രവേശന കാര്യത്തിൽ ആശങ്ക വേണ്ട. ഇക്കാര്യത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് വലിയതോതിൽ ഉപകരിക്കുന്ന ഘടകമാണ്.

കഴിഞ്ഞവർഷം അനുവദിച്ച അധിക ബാച്ചുകൾ നിലനിർത്തും. എല്ലാവർക്കും ഉപരിപഠന സാധ്യത ഒരുക്കും.