1. സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
2. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ വച്ച് തന്നെ നേടി എന്ന് ഉറപ്പാക്കുക സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമാണ്. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളിൽ ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ട് വെച്ച സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ ഉളവാകുന്ന തരത്തിൽ പഠന പ്രക്രിയകളെ വികസിപ്പിക്കേണ്ടതുണ്ട്.
3. കുട്ടികളുടെ ശക്തിയും പരിമിതിയും കണ്ടെത്തി പരിമിതികളെ മറികടക്കാൻ ആവശ്യമായ പിന്തുണ ഒരുക്കുന്ന പ്രവർത്തനമാണ് 2025 മാർച്ച് വാർഷിക പരീക്ഷയുടെ തുടർച്ചയായി 30% മിനിമം മാർക്ക് ലഭിക്കാത്ത എട്ടാംക്ലാസിലെ കുട്ടികൾക്ക് ഏപ്രിൽ മാസം ഒരുക്കിയ പഠന പിന്തുണ പ്രവർത്തനം. സമൂഹം വളരെയേറെ ശ്രദ്ധിച്ച ഒരു പ്രവർത്തനം ആയിരുന്നു ഇത്.
4. പൊതുപരീക്ഷകൾ കാരണം ഹൈസ്കൂളുകൾ/ഹയർ സെക്കന്ററി സ്കൂളുകളുമായി ബന്ധപ്പെട്ട പ്രൈമറി ക്ലാസ്സുകളിൽ മറ്റ് പ്രൈമറി സ്കൂളുകളിലെ പോലെ സാധാരണ ഗതിയിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ ലഭിക്കാറില്ല. എല്ലാ വിദ്യാലയങ്ങൾക്കും തുടർന്ന് മധ്യവേനൽ അവധിയുമാണ്. ഫലത്തിൽ മൂന്നു മാസത്തെ അവധി എന്ന അവസ്ഥയുണ്ട്. പൊതുവേ പല കുട്ടികൾക്കും ഈ കാലത്തിനിടയിൽ അവർ പഠിച്ച പഠന വസ്തുതകൾ തുടർപഠനത്തിന് ഉപയോഗിക്കണമെങ്കിൽ അക്കാര്യങ്ങൾ വീണ്ടും ഉൾപ്പെടുത്തി അനുഭവതലം ഒരുക്കേണ്ടി വരും. എങ്കിലേ അവർ ഇനി പഠിക്കേണ്ട പാഠപുസ്തകങ്ങളിലേക്ക് സ്വാഭാവികമായും പ്രവേശിക്കാൻ കഴിയൂ. അതുകൊണ്ട് ഏതെങ്കിലും മേഖലയിൽ പഠനവീടവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം സ്കൂള്‍ വര്‍ഷാരംഭത്തില്‍ അനിവാര്യമാണ്. ഇത് തുടര്‍ന്നും നടക്കേണ്ട പ്രക്രിയയാണ്. അതുകൊണ്ട് കുട്ടികളുടെ പഠനനില മനസ്സിലാക്കി സ്കൂൾ തുറന്ന ഘട്ടത്തിൽ തന്നെ അവർ കടന്നുവന്ന ക്ലാസിലേയും പുതിയ ക്ലാസ്സിലെയും പഠനത്തിൻറെ തുടർച്ച ഉറപ്പാക്കുന്ന ഒരു ബ്രിഡ്ജിങ് ആവശ്യമാണ്.
5. ഇത്തരം ബ്രിഡ്ജിങ്ങിനായി ഉപയോഗിക്കുന്ന ഉപാധികൾ കുട്ടികളിലുണ്ടാകേണ്ടുന്ന സാമൂഹ്യ മൂല്യങ്ങൾ കൂടി ഉളവാക്കാൻ സഹായമാകുന്നത് ഉചിതമാകും. ഉദാഹരണം ലഹരിക്കെതിരായ മനോഭാവം വളർത്താൻ സഹായമായ രചനയാണ് ‘തെളിവാനം വരക്കുന്നവർ’ എന്ന പുസ്തകം. പ്രസ്തുത പുസ്തകത്തിന്റെ വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ അവ
രുടെ ചുറ്റുപാടുകളും ലഹരി വഴി ഉണ്ടാകുന്ന ദോഷങ്ങൾ സംബന്ധിച്ചും അത് സമൂഹത്തിലും കുടുംബത്തിലും വ്യക്തിപരമായും ഉണ്ടാകുന്ന അനുരണനങ്ങൾ സംബന്ധിച്ചും ഗ്രൂപ്പുകളായി ചർച്ച
ചെയ്തു നാടകസ്ക്രിപ്റ്റ് തയ്യാറാക്കി നാടകം അഭിനയിക്കുകയോ സെമിനാറുകൾ പോലുള്ളവ നടത്തുകയോ ചെയ്യുകയാണെങ്കിൽ ഭാഷാപരമായ വികാസത്തിൽ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്താൻ കഴിയും. ഇക്കാര്യത്തിൽ നാലു മുതൽ 10 വരെ ക്ലാസുകളിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവരുടെ സൃഷ്ടികളിൽ വ്യത്യസ്ത സ്വാഭാവികമായും ഉണ്ടാകും. അതേ
സമയം ലഹരിക്കെതിരായ നിലപാട് കൈക്കൊള്ളാൻ പ്രേരകമായ ഒട്ടനവധി ആശയങ്ങൾ കുട്ടികളിലേക്ക് എത്തുകയും ചെയ്യും.
6. ഇതുപോലെ ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ നടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡ് മുറിച്ചു കടക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം കുട്ടികൾ ആർജ്ജിക്കേണ്ട ശേഷികളുമായും അവർക്കുണ്ടാകേണ്ട തിരിച്ചറിവുകളുമായും ബന്ധിപ്പിച്ച് അവതരിപ്പിക്കാം.
7. കേരളീയ സമൂഹം വളരെ ഏറെ ഗൗരവത്തോടെ ഇടപെടുന്ന മേഖലയാണ് ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങൾ. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ സംബന്ധിച്ച ശാസ്ത്രീയ ധാരണ
കൾ പ്രായത്തിനനുസരിച്ച് അനുസൃതമായി കുട്ടികൾക്ക് ഉണ്ടാകണം. ഇക്കാര്യത്തിൽ വ്യക്തി
പരമായും കൂട്ടായും എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന കാര്യം കുട്ടികളുടെ ധാരണയാക്കി മാറ്റണം. സ്വന്തം ക്ലാസുമുറിയും സ്കൂൾക്യാമ്പസ്സും എങ്ങിനെയെല്ലാം ശുചിയുള്ളതും ആകർഷ
കമായതും ആക്കി മാറ്റാം എന്നത് സംബന്ധിച്ച പ്രായോഗിക അനുഭവങ്ങൾ കുട്ടികൾക്കുണ്ടാ
കണം. ഒരു കുട്ടിയും പാഴ്‍വസ്തുക്കൾ വലിച്ചെറിയാതെ അത് നിക്ഷേപിക്കാൻ ഒരുക്കിയ ഇടങ്ങളിൽ മാത്രം ഇടുക എന്നത് ഒരു ജീവിത രീതിയും ജീവിത ശീലവുമാക്കി മാറ്റാം എന്നത് സംബന്ധിച്ച ധാരണ കുട്ടികൾക്കുണ്ടാകാൻ സഹായകമായ പ്രവർത്തനങ്ങൾ സ്കൂളിലുണ്ടാകണം. കമ്പോസ്റ്റി
ങ്ങിൻ്റെ സംവിധാനം സ്കൂളിൽ ഒരുക്കാനും അത് പരിപാലിക്കാനും കഴിയണം. സ്കൂൾ പച്ചക്കറി
ത്തോട്ടം, ക്യാമ്പസ്സിനകത്തെ ഹരിതവത്ക്കരണം തുടങ്ങിയവയെല്ലാം പ്രയോഗിക മാക്കുന്ന കാര്യങ്ങൾ കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ചർച്ച ചെയ്ത് പ്രവർത്തന പദ്ധതി ഉണ്ടാക്കണം. ക്യാമ്പസ്സിന് പുറത്ത് മതിലിനും റോഡിനുമിടയിലുള്ള സ്ഥലം പൂച്ചെടികൾ കൃഷി ചെയ്ത് ആകർ
ഷകമാക്കൽ തുടങ്ങി സൗന്ദര്യവത്കരണത്തിൻ്റെ വ്യത്യസ്തങ്ങളായ സാധ്യതകൾ കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ആരായാം. ഇവയുടെയെല്ലാം സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തര
വാദിത്തങ്ങളും തീരുമാനിക്കാം. ഇതെല്ലാം സംബന്ധിച്ച ചർച്ചകൾ ക്ലാസുകളിലുണ്ടാകണം.
8. ആരോഗ്യ ശീലങ്ങളെയും ഭക്ഷണശീലങ്ങളെയും കുറിച്ചും വ്യായാമത്തിന്റെ അനിവാര്യത സംബന്ധിച്ചും കൃത്യമായ ചർച്ചകൾ ഓരോ ക്ലാസിലും നടക്കണം. രോഗാതുരത ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിച്ചേ തീരൂ. കുട്ടികളുടെ മാനസീക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾ വളരെ പ്രധാനമാണ്. കുട്ടികളിൽകാണുന്ന മാനസീക സമ്മർദ്ദങ്ങളും, പിരിമുറുക്കവും, ആകാംക്ഷയും ഒക്കെ മാറ്റാനും മാനസീകാരോഗ്യം നിലനിർത്താനും കളികൾക്കും വ്യായാമത്തിനും നിർണ്ണായക പങ്കുണ്ട്. ശുചിത്വ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. അധികം വൈദഗ്ദ്ധ്യം അനിവാര്യമാണെങ്കിൽ അതത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം. പുറമെനിന്നുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്ന ഘട്ടത്തിൽ സ്കൂൾ അസംബ്ലികളിൽ ആകുന്നതാണ് ഉചിതം.
9. മൊബൈൽഫോൺ വിവേകത്തോടെയും വിവേചനബുദ്ധിയോടെയും എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് കുട്ടികളുടെ പ്രായം പരിഗണിച്ച് സംവാദങ്ങൾ ക്ലാസുമുറികളിൽ നടത്തണം. ഇത്തരം സംവാദങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഡിജിറ്റൽ അച്ചടക്കം സംബന്ധിച്ച് സംബന്ധിച്ച് കൃത്യമായ ധാരണ കുട്ടികൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചെന്ന് പെടാവുന്ന ചതിക്കുഴികളും കുട്ടികളെ പ്രായം കൂടി പരിഗണിച്ച് അവതരിപ്പിക്കാം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കാൻ കഴിയണം.
10. പൊതുമുതൽ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണമെന്ന് സംബന്ധിച്ച ഏറ്റവും ചെറിയ ക്ലാസ് മുതൽ തന്നെ കുട്ടികളിൽ അവബോധം ഉണ്ടാകണം. ക്ലാസുമുറിയിലെ ഫർണീച്ചറുകൾ , ഡിജിറ്റൽ ഉപകരണങ്ങൾ, ക്യാമ്പസ്സുകളിലെ പൊതുസൗകര്യങ്ങൾ, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയെല്ലാം പരിപാലിക്കേണ്ട അനിവാര്യത സംബന്ധിച്ച് കൃത്യമായ ധാരണ കുട്ടികളിൽ ഉളവാകേണ്ടതുണ്ട്.
11. ഏതാനും ചിലയിടങ്ങളിൽ നിന്നും ഹൈസ്കൂൾ കുട്ടികൾക്കിടയിൽ ക്ലാസുകൾ തമ്മിലോ , കൂട്ടങ്ങൾ തമ്മിലോ സംഘർഷങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. കൂടാതെ റാഗിങ്ങ് , അപമര്യാദയായുള്ള സംസാരം തുടങ്ങിയവ ഉണ്ടാകുന്നു. ഈ പ്രവണത മുളയിലേ ഇല്ലാതാക്കേണ്ടതുണ്ട്. ക്യാമ്പസ്സ് എന്നത് എല്ലാ കുട്ടികൾക്കും ഒരേ പോലെ അവകാശപ്പെട്ട താണെന്നും ക്യാമ്പസ്സിനകത്തും പുറത്തും സാഹോദര്യത്തോടെ പെരുമാറേണ്ടത് സംബന്ധിച്ച ധാരണ കുട്ടികളിലുണ്ടാണം.
12. പുതുതായി സ്കൂളിലെത്തുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ക്യാമ്പസ്സിനെ , അതിലെ സൗകര്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തുക എന്നതും പ്രധാനമാണ്.
മേൽപ്പറഞ്ഞ പൊതുകാര്യങ്ങൾ ഓരോന്നിനെയും കുറിച്ച് കുട്ടികൾ ആദ്യഘട്ടത്തിൽ അറിയേണ്ട കാര്യങ്ങൾ സ്കൂൾ തുറന്ന് ആദ്യദിവസങ്ങളിൽ തന്നെ കുട്ടികളിൽ എത്തിക്കേണ്ടതുണ്ട്. ഇത് ഒറ്റത്തവണ പരിപാടി എന്ന നിലയിലല്ല കാണേണ്ടത്. പാഠ്യപദ്ധതിയുടെ ഭാഗമായ പാഠപുസ്തകങ്ങളിൽ ഈ ആശയങ്ങൾക്കെല്ലാം ഇടമുണ്ട്. അതതു സമയങ്ങളിൽ ഇവ ആഴത്തിൽ പരിചയപ്പെടുത്തണം. അവയ്ക്കെല്ലാം ഒരു ആമുഖം എന്ന നിലയിലാണ് സ്കൂൾ പ്രവർത്തന ആരംഭത്തിൽ അവതരിപ്പിക്കേണ്ടത്.
ഇവ അവതരിപ്പിച്ച് കുട്ടികളുടെ പ്രതികരണങ്ങളിലൂടെ കുട്ടികളെ അറിയാൻ കഴിയുക എന്നതാണ് പ്രധാനം. കുട്ടികളെ അറിയുക, ഓരോ കുട്ടിയുടെയും ജീവിത സാഹചര്യം മനസ്സിലാക്കുക എന്നത് ഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ മുന്നുപാധിയാണ്. എങ്കിലേ അവരുടെ പെരുമാറ്റ സവിശേഷതകളുടെ കാരണം അറിയാനാകൂ. അതോടൊപ്പം ഓരോ കുട്ടിയും ഭാഷ, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം എന്നീ വിഷയമേഖലകളിൽ സാങ്കേതിക വിദ്യാ പ്രയോഗത്തിൽ എവിടെ നിൽക്കുന്നു എന്നറിയാൻ കഴിയൂ. ഇതറിയുക എന്നത് പ്രധാനമാണ്.
കുട്ടികളുടെ ആർജ്ജിത അറിവ് ഇനി പഠിക്കേണ്ട പഠന മേഖലകളുമായി ബന്ധിപ്പിക്കുന്നതിൽ കുട്ടികൾക്ക് എന്തെങ്കിലും പഠനവിടവ് ഉണ്ടോ എന്നറിയാനുള്ള ഒരു മാധ്യമം ആയാണ് ഇതിലൂടെ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കാണേണ്ടത്. എങ്കിലേ ഇത്തരം പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങളായി മാറൂ.
കുട്ടികളുടെ പങ്കാളിത്തം പ്രധാനമാണ്. അധ്യാപകരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. സാരോപദേശങ്ങൾ നൽകുക എന്നതല്ല ഈ പ്രവർത്തനങ്ങളിലൂടെ വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ സജീവ പങ്കാളിത്തമുള്ള പഠന പ്രവത്തനങ്ങളായി വേണം ഈ പ്രവര്‍ത്തനങ്ങളെ സമീപിക്കേണ്ടത്.
സ്കൂൾ റിസോഴ്സ് ഗ്രൂപ്പാണ് ഓരോ സ്കൂളിനും ഓരോ ക്ലാസിനും വേണ്ട മോഡ്യൂളുകള്‍ തയ്യാറാക്കേണ്ടത്. യാന്ത്രികമായല്ല ഈ പ്രവർത്തനങ്ങളെ കാണേണ്ടത്. സ്വാഭാവികമായ പഠനപ്രവർത്തനങ്ങളായി ഇവയെ മാറ്റണം. കുട്ടികളുടെ ആത്മവിശ്വാസം വളർത്തി പഠനപ്രവർത്തനങ്ങൾ സജ്ജമാക്കുക എന്നതും പ്രധാനമാണ്. രക്ഷാകർത്താക്കളുടെ സഹകരണം ഏതെല്ലാം അംശങ്ങളിൽ ഉണ്ടാകണം അതെല്ലാം പ്രയോജനപ്പെടുത്താൻ കഴിയണം.
ഡിപ്പാർട്ട്മെൻറ് ഭാഗത്തുനിന്നും ഈ പ്രവർത്തനങ്ങൾ DEO/AEO മാര്‍ ഏകോപിപ്പിക്കണം. അക്കാദമിക പിന്തുണ ബിആര്‍സികളും ഡയറ്റും ഒരുക്കണം. മെറ്റീരിയലുകൾ സ്കൂളിലേക്ക് പൊതുവിദ്യാ
ഭ്യാസ ഡയറക്ടര്‍ വഴി ഉത്തരവാദിത്തം SCERTക്ക് ആയിരിക്കും. വിദ്യാകിരണത്തിന്റെ സാധ്യത പൂർണ
മായി പ്രയോജനപ്പെടുത്തണം.
സ്കൂളില്‍ നടക്കേണ്ട കാര്യങ്ങള്‍
1. 2 മുതല്‍ 10 വരെ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കി വേണം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. മോഡ്യൂളുകള്‍ സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ഈ സര്‍ക്കുലറിലൂടെ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കണം. ഇങ്ങനെ മോഡ്യൂള്‍ തയ്യാറാക്കുമ്പോള്‍ ഓരോ പ്രായത്തിലുള്ള കുട്ടികളോടും പറയേണ്ട തലത്തില്‍ മാത്രമേ പറയാവൂ എന്നത് ശ്രദ്ധി
ക്കണം. മുഴുവന്‍ അധ്യാപകരേയും പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കണം.
2. ജൂണ്‍ 3 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്.
3. ഒരു ദിവസം ഒരു മണിക്കൂറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വയ്ക്കേണ്ടത്. നാടകം, സെമി
നാര്‍ എന്നിവ നടക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണ്ണമാക്കുന്നതിനുള്ള സമയം നല്‍കണം. ബാക്കി സമയമെല്ലാം സാധാരണ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്.
4. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം. എന്നാല്‍ ഏത് പീരിയഡാണ് അല്ലെങ്കില്‍ ഏത് സമയമാണ് ഈ പ്രവര്‍ത്ത
നങ്ങള്‍ ക്ലാസ്സുകളില്‍ നടത്തേണ്ടതെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാം.
5. ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്.
തീം
തീയതി LP വിഭാഗം (2 മുതല്‍ 4 വരെ ) UP വിഭാഗം (5 മുതല്‍ 7 വരെ ) ഹൈസ്കൂള്‍ വിഭാഗം (8 മുതല്‍ 10വരെ )
03/06/2025 പൊതു കാര്യങ്ങൾ മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ
04/06/ 2025 റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങള്‍ ട്രാഫിക് നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍ ട്രാഫിക് നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍വാഹന
സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍
05/06/2025 വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യവത്ക്കര
ണം
09/06/2025 ആരോഗ്യം, വ്യായാമം, കായിക ക്ഷമത ആരോഗ്യം, വ്യായാമം, കായിക ക്ഷമത ആരോഗ്യം, വ്യായാമം, കായിക ക്ഷമത
10/06/2025 ഡിജിറ്റല്‍ അച്ചടക്കം ഡിജിറ്റല്‍ അച്ചടക്കം ഡിജിറ്റല്‍ അച്ചടക്കം
11/06/2025 പൊതുമുതല്‍ സംരക്ഷണം പൊതുമുതല്‍ സംരക്ഷണം പൊതുമുതല്‍ സംരക്ഷണം
12/06/2025 പരസ്‍പരസഹകരണത്തിന്റെ പ്രാധാന്യം പരസ്‍പരസഹകരണ ത്തിന്റെ പ്രാധാന്യം റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണ ത്തിന്റെ പ്രാധാന്യം
13/06/2025 പൊതു ക്രോഢീകരണം. പൊതു ക്രോഢീകരണം. പൊതു ക്രോഢീകരണം.
കൂടെയുണ്ട് കരുത്തേകാൻ: സമഗ്ര വിദ്യാർത്ഥി രക്ഷാകർതൃ,അദ്ധ്യാപക ശാക്തീകരണം
പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ ഗവ ഏജൻസികളുടെ സംയോജിതമായ സമഗ്ര പിന്തുണാ സംവിധാനം ഒരുക്കിക്കൊണ്ട് കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം എന്ന ലക്ഷ്യം നേടാൻ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ്, കൂടെയുണ്ട് കരുത്തേകാൻ”
ഹയർ സെക്കന്ററി അക്കാദമിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
കൗമാരക്കാരുടെ വികസന നാഴികക്കല്ലുക ളോടൊപ്പം സഹജമായി കാണപ്പെടുന്ന അനഭിലഷണീയ പ്രവണതകളായ റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണുകയും വ്യക്തി ശുചിത്വം,പരിസര ശുചിത്വം,നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കേരളപാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യ രായ ഒരു തലമുറയെ സൃഷ്ടിക്കുകയും ആണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ സമഗ്രമായ ചർച്ചകളിൽ നിന്നുരുത്തി രിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട്, ആകർഷകവും,അനുഭവവാത്മക ജ്ഞാന നിർമ്മിതിക്ക് ഉതകുന്നതുമായ പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ട്.
നിർവ്വഹണം
• 2025 ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്ന ദിവസം പദ്ധതി ആരംഭിക്കും
• അന്നേ ദിവസം രക്ഷാകർത്താക്കൾക്കും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ, പ്രധാന്യം, നിർവ്വഹണ രീത എന്നിവയെക്കുറിച്ച് സമഗ്ര ധാരണ നല്കും
• രക്ഷാകർത്താക്കൾക്ക് കാര്യക്ഷമമായ രക്ഷാകർതൃത്വം എന്ന വിശയത്താൽ 30 മിനിട്ട് ബോധവത്കരണം നല്കും.
• 2025 ജൂൺ 3, 4,5 തീയതികളിൽ റാഗിംഗിനെ ആസ്പദമാക്കി , ‘നിയമങ്ങൾ നിയന്ത്രണങ്ങൾ’ എന്ന നിയമ ബോധവത്കരണം നടത്തും
(1 മണിക്കൂർ). ഇതേ തീയതികളിൽ തന്നെ സമാന്തരമായി വുക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെ ആസ്പദമാക്കി പരിശീലനം നടക്കും. (1 മണിക്കൂർ)
• 2025 ജൂൺ 9,10,11 തീയതികളിൽ “പോസിറ്റീവ് മനോഭാവവും, സൗഖ്യവും കൗമാരകാലത്ത്” എന്ന വിഷയത്തിൽ പരിശീലനം നടക്കും (1.30 മണിക്കൂർ)
• 2025 ജൂൺ 12, 13, 16, 17 കൗമാര പെരുമാറ്റങ്ങൾ: പ്രശ്നങ്ങളും കരുതലുകളും എന്ന മേഖലയെ സംബന്ധിച്ച പരിശീലനം നടക്കും. (3 മണിക്കൂർ)
• 2025 ജൂൺ 18, 19,20 തീയതികളിൽ , ‘ജീവിതമാണെന്റെ ലഹരി’ എന്ന വിഷയത്തിൽ ‘ബോധവത്കരണ ശില്പശാല നടക്കും (3 മണിക്കൂർ)
ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 21 ആചരിച്ചു കൊണ്ട് പദ്ധതി പരിസമാപിക്കും.
പരിശീലനത്തിന്റെ ഫല പ്രാപ്തി കൃത്യമായി വിലയിരുത്തി വിവിധ തലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കും
41 വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകളിൽ ഒരോന്നിൽ നിന്നും ഒരു സൗഹൃദ ക്ലബ് കോർഡിനേറ്ററെയും, ഒരു നാഷണൽ സർവിസ് സ്കീം കോർഡിനേറ്ററെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന പരിശീലക ടീമിന് സംസ്ഥാന തലത്തിൽ ToT സംഘടിപ്പിക്കും.
ഷഹബാസ് കേസ്
കോഴിക്കോട് താമരശ്ശേരിയിലെ എളേറ്റിൽ എം.ജെ.എച്ച്.എസ് ലെ മാസ്റ്റർ മുഹമ്മദ് ഷഹബാസ് – ൻ്റെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 6 വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞു വച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹു. കേരള ഹൈക്കോടതിയുടെ 20.05.2025 തീയതിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ പെരിന്തൽമണ്ണ താഴേക്കാട് പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി പരീക്ഷാഫലം തടഞ്ഞു വച്ചിരുന്നതും ഉടൻ പ്രസിദ്ധപ്പെടുത്തുന്നതാണ്.
മേൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അപേക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.