സംസ്ഥാനതല ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആകെ തീർപ്പാക്കിയത് 306 അപേക്ഷകൾ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ആകെ തീർപ്പാക്കിയത് 306 അപേക്ഷകൾ.
നിശ്ചിത സമയപരിധിക്കകം ലഭ്യമായ അപേക്ഷകൾ 578 ആണ്. ഇതിൽ നിയമനാംഗീകാരം നൽകിയ അപേക്ഷകളുടെ എണ്ണം 54 ഉം സംസ്ഥാനതല ഫയൽ അദാലത്ത് ദിവസം ലഭ്യമായ അപേക്ഷകളുടെ എണ്ണം 38 ഉം ആണ്. സംസ്ഥാനതല ഫയൽ അദാലത്ത് ദിവസം ലഭിച്ചവയിൽ അന്നേ ദിവസം തന്നെ 2 അപേക്ഷകൾ തീർപ്പാക്കി.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഫയൽ അദാലത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലതല അദാലത്തും മൂന്ന് മേഖലാതല അദാലത്തിനും ശേഷമാണ് സംസ്ഥാനതല അദാലത്ത് സംഘടിപ്പിച്ചത്.
2024 ഫെബ്രുവരി മാസം വരെ 1,05,025 ഫയലുകൾ ആണ് തീർപ്പാകാതെ ശേഷിച്ചിരുന്നത്. 2024 ജൂൺ മാസത്തിനകം 31,638 ഫയലുകൾ തീർപ്പാക്കി. അങ്ങിനെ തീർപ്പാകാതെ ശേഷിച്ചിരുന്ന ഫയലുകളുടെ എണ്ണം 73,387 ആയി കുറഞ്ഞു. ജില്ലാതല അദാലത്തുകൾ ആരംഭിച്ചശേഷം 9463 ഫയലുകൾ തീർപ്പാക്കി. 2024 ജൂലൈ ആദ്യവാരം തീർപ്പാകാതെ ശേഷിച്ചിരുന്ന ഫയലുകളുടെ എണ്ണം 63,924 ആണ്. ഇതിൽ കോടതി വ്യവഹാരങ്ങൾ ഇല്ലാത്ത എല്ലാ ഫയലുകളും അടിയന്തരമായി തീർപ്പ് കൽപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.