സംസ്ഥാനത്തെ സ്കൂളുകളിൽ ഒക്ടോബർ രണ്ടിന് ലഹരിവിരുദ്ധ സംവാദ സദസ്സുകൾ സംഘടിപ്പിക്കും. സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 10. 30 ന് നിർവഹിക്കും.
നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കും. നവംബർ 14ന് സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ അസംബ്ലി സംഘടിപ്പിക്കും. ഡിസംബർ 10ന് സ്കൂളുകളിൽ ലഹരിവിരുദ്ധ സെമിനാർ നടത്തും. ജനുവരി 30ന് ക്ലാസ് സഭകൾ ചേരും.