വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ നാലോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകിയത്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കാറ്റഗറികളിൽ വ്യക്തിഗത അവാർഡുകളും നൽകുകയുണ്ടായി.
തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്നവിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡിന് അവാർഡ് ലഭിച്ചു. എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ടെക്സ്റ്റൈൽസ് & കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് അവാർഡ് ലഭിച്ചു ഫുഡ് ആന്റ് ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്, പുത്തൂർ, കൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയ്ക്കും അവാർഡ് ലഭിച്ചു. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽ, ആലുവയിയിലെ ശ്രീ.അഗസ്റ്റിൻ ബിജുവിനു ലഭിച്ചു. ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്ക്ർ FACT അമ്പലമേടിലെ ശ്രീ.മഹേന്ദ്രകുമാർ യാദവിനും FACT ഉദ്യോഗമണ്ഡലിലെ ശ്രീ.ജിതേന്ദ്ര കുമാർ സഹാനിക്കും ലഭിച്ചു.
251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, എറണാകുളവും കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ്, തൃശ്ശൂരിനും അവാർഡ് ലഭിച്ചു. ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ മാനേ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈ.ലി. അങ്കമാലിയ്ക്ക് അവാർഡ് ലഭിച്ചു റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വാക്കരൂ ഇന്റർനാഷണൽ പ്രൈ.ലി.കിനാലൂിന് അവാർഡ് ലഭിച്ചു. മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ ഒരു ഫാക്ടറിയും അവാർഡിനർഹമായിട്ടില്ല. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡിന് AVT നാച്ചുറൽ പ്രൊഡക്ട്സ് ലിമിറ്റഡ് ആലുവയിലെ ശ്രീ. ബിജു തോമസിന് ലഭിച്ചു. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനു ഈ വിഭാഗത്തിൽ ആരും അവാർഡിനർഹരായില്ല.
101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ് വിഭാഗത്തിൽ സൂഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഇരുമ്പനം, കാക്കനാട് എന്നീ ഫാക്ടറികൾക്ക് ലഭിച്ചു. ഫുഡ് & ഫുഡ് പ്രോഡക്ട്സ് എന്ന വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്പൈസ് ഡിവിഷൻ, പാൻകോഡിന് ലഭിച്ചു. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്സ്റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ ലിമിറ്റഡ്, രാമനാട്ടുകര കോഴിക്കോടും എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, ആക്കുളത്തിനും അവാർഡ് ലഭിച്ചു മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ കാർബറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, കളമശ്ശേരിയും, ഹിന്ദുസ്ഥാൻ യൂണീലിവർ ലിമിറ്റഡ്, ടാറ്റാപുരത്തിനും അവാർഡ് ലഭിച്ചു ടി വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ ശ്രീ. വിജിത്ത് വി.എസിനു ലഭിച്ചു. ബസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കറിനു ആരും അർഹരായിട്ടില്ല.
21 മുതൽ 100 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ നാസ് പ്ലൈവുഡ് ഇൻഡസ്ട്രീസ്, പെരുമ്പാവൂരിനും, സൗപർണ്ണിക തെർമിസ്റ്റോർസ് ആന്റ് ഹൈബ്രിഡ് പ്രൈ.ലി, തൃശ്ശൂരിനും അവാർഡ് ലഭിച്ചു. കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ എന്നീ വിഭാഗത്തിൽ പ്രൊഡെയർ എയർ പ്രോഡക്ട്സ് പ്രൈ.ലി. അമ്പലമേടിന് അവാർഡ് ലഭിച്ചു. പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് എന്നീ വിഭാഗത്തിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലി., യൂണിറ്റ് സെക്കന്റ്, കഞ്ചിക്കോടിന് അവാർഡ് ലഭിച്ചു മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാളമനോരമ കമ്പനി ലിമിറ്റഡ്, അരൂരും, അച്ചൂർ ടീ ഫാക്ടറി, വയനാടിനും അവാർഡ് ലഭിച്ചു. ബസ്റ്റ് സേഫ്റ്റി വർക്കർ, ബസ്റ്റ് സേഫ്റ്റിഗസ്റ്റ് വർക്കർ വിഭാഗങ്ങളിൽ ആരും അവാർഡിർഹരായില്ല.
20 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ എന്ന വിഭാഗത്തിൽ പറമ്പാടൻ എന്റർപ്രൈസസ്, ആലിംഗൽ, മലപ്പുറത്തിന് അവാർഡ് ലഭിച്ചു. ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്സ് എന്ന വിഭാഗത്തിൽ പുരയ്ക്കൽ മോട്ടോഴ്സ്, കോട്ടയത്തിന് അവാർഡ് ലഭിച്ചു. സാമിൽ & ടിമ്പർ പ്രൊഡക്ട്സ് എന്ന വിഭാഗത്തിൽ സ്കോഡ സാമിൽസ്, ഒട്ടറ, പാലക്കാടും പ്രിന്റിംഗ് പ്രസ് എന്ന വിഭാഗത്തിൽ അലോയീസ് ഗ്രാഫിക്സ്, കോട്ടയവും മറ്റുള്ളവ എന്ന വിഭാഗത്തിൽ നരേന്ദ്രൻ പോളിമേഴ്സ്, കല്ലുവാതുക്കൽ കൊല്ലവും, വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കോ.ലിമിറ്റഡ്. വടകര, കോഴിക്കോടിനും അവാർഡ് ലഭിച്ചു. ഈ വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് പാലാരിവട്ടം ഒമേഗ മോട്ടോഴ്സ് പ്രൈ. ലിമിറ്റഡിലെ ശ്രീ. ബിനോ പോൾ അർഹനായി. ഈ വിഭാഗത്തിൽ ബെസ്റ്റ് സേഫ്റ്റി ഗസ്റ്റ് വർക്കർ വിഭാഗത്തിൽ അവാർഡിനർഹരായവർ ഇല്ലായിരുന്നു.
ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിയായി ദി ഫെർട്ടിലൈസേഴ്സ് & കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, ഉദ്യോഗണ്ഡൽ കോംപ്ലക്സ്, ആലുവയും ബസ്റ്റ് സ്റ്റാറ്റ്യൂട്ടറി സേഫ്റ്റി ഓഫീസറായി സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈ.ലി. കോലഞ്ചേരിയിലെ ശ്രീ. ലിജോ ജോർജ്ജിനെയും, ബെസ്റ്റ് സ്റ്റാറ്റ്യൂട്ടറി വെൽഫെയർ ഓഫീസറായി എഫ്എസിറ്റി ഉദ്യോഗമണ്ഡൽ കോംപ്ലക്സിലെ ശ്രീ.എം.പി.വർഗീസിനെയും ബസ്റ്റ് മെഡിക്കൽ ഓഫീസർ ആയി FACT ഉദ്യോഗമണ്ഡൽ കോംപ്ലക്സിലെ ഡോ.അനിൽകുമാറിനും അവാർഡ് ലഭിച്ചു.
ഈ വർഷം ലഭിച്ച അപേക്ഷകളിൽ നിന്നും ശ്രീ.അജിത്കുമാർ ഐ.എ.എസ്, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ചെയർമാനും , ശ്രീ.പി.പ്രമോദ്, ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ മെംബർ സെക്രട്ടറിയുമായ സുരക്ഷിതത്വ അവാർഡ് നിർണ്ണയ കമ്മിറ്റി തെരഞ്ഞെടുത്ത വ്യവസായശാലകൾക്കാണ് സുരക്ഷിതത്വ അവാർഡുകൾ നൽകിയത്.
കേരളത്തിലെ തൊഴിലാളികൾക്ക് വിശ്രമവേളകളിൽ അവരവരുടെ തൊഴിൽ ശാലകളിരുന്നുകൊണ്ടുതന്നെ Mobile call/video call മുഖാന്തരം അവർ ഏർപ്പെട്ടിരിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട തൊഴിൽജന്യ രോഗങ്ങൾക്ക് ചികിൽസ തേടുന്നതിനുവേണ്ടി കേരള സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനിയിൽ തൊഴിൽ ആരോഗ്യ (Occupational health) ചികിത്സയുമായി ബന്ധപ്പെട്ട് OP സേവനം മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായാണ് ഇ-സഞ്ജീവനി ടെലിമെഡിസിൻ പദ്ധതിയിൽ തൊഴിൽ ആരോഗ്യ വിഭാഗം ആരംഭിക്കുന്നത്. സംസ്ഥാനത്ത് സുരക്ഷിതമായി പ്രവർത്തിക്കുന്ന ഫാക്ടിറികൾക്ക് ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകളുടെ സംസ്ഥാനതല വിതരണവും നടത്തുകയുണ്ടായി. കൂടാതെ ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് വർഷാവർഷം പ്രസിദ്ധീകരിക്കുന്ന ‘സുരക്ഷാജാലകം’ മാഗസിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.