Comprehensive Quality Plan

സമഗ്ര ഗുണമേന്മാ പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ
പദ്ധതികൾ, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ സംരംഭങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ തുടങ്ങിയവ മൊത്തത്തിലുള്ള ഗുണനിലവാരം
മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും, അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരംഭിക്കുന്ന ഒരു പുതിയ
സംരംഭമാണ് സമഗ്ര ഗുണമേന്മാ പദ്ധതി. അക്കാദമിക് മികവും ഗുണനിലവാരവും ഉറപ്പാക്കാൻ നടപ്പിലാക്കിയ മറ്റ് പദ്ധതികൾക്ക് പുറമെ, അക്കാദമിക് മികവിനും സമഗ്ര ഗുണനിലവാര പദ്ധതികൾക്കുമായി മാത്രമായി മുപ്പത്തിഏഴ് കോടി എൺപത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഓരോ വിദ്യാലയത്തേയും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തേണ്ടതുണ്ട്.

ആ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും ആരംഭിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം.
കഴിഞ്ഞ കാലങ്ങളിൽ നാം നടത്തിയ ക്രിയാത്മകമായ ഇടപെടലുകളുടെ ഫലമാണ് ഇന്ന് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നത്.
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന അതിപ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്തതിന്റെ ഭാഗമായാണ് രണ്ടായിരത്തി പതിനാറിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതും സംസ്ഥാനത്തെ ഭൂരിഭാഗം പൊതുവിദ്യാലങ്ങളുടെയും അടിസ്ഥാന ഭൗതിക സാഹചര്യം മികച്ച നിലവാരത്തിലേക്ക് ഉയർന്നതും.ഈ ഭൗതിക സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി അക്കാദമിക ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത്
അത്യാവശ്യമാണ്.അക്കാദമിക ഗുണമേന്മാ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാനത്ത് പാഠ്യപദ്ധതിയുടെ പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
രണ്ടായിരത്തി ഇരുപത്തിയഞ്ചോടുകൂടി ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയും. കേവലമായ പാഠ്യപദ്ധതി നവീകരണത്തിന്റെയും പാഠപുസ്തക പരിഷ്‌കരണത്തിന്റെയും പ്രവർത്തനങ്ങൾ കൊണ്ടുമാത്രം ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ല. മറിച്ച് ഇത് വിദ്യാലയങ്ങളിൽ കൃത്യമായി പഠിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.

ലക്ഷ്യങ്ങൾ
1) അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്താൻ
2) മൂല്യനിർണ്ണയ രീതിശാസ്ത്രം പരിഷ്‌കരിക്കുകയും സമഗ്രമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ
3) സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്റൂം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ.
4) ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കാൻ
5) അധ്യാപക പരിശീലന ഉറപ്പുവരുത്താനും, നവീകരിക്കുവാനും. പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി
6) വിദ്യാഭ്യാസ രംഗത്തെ ഗവേഷണപ്രവർത്തനങ്ങൾ നവീകരിക്കുവാനും, നൂതനമാക്കുന്നതിനും
7) ഗുണമേന്മാ വിദ്യാഭ്യാസത്തിനായി സമൂഹത്തിലെ മറ്റ് സ്ഥാപനങ്ങൾ, വകുപ്പുകൾ, സമിതികൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുന്നതിന്
8) ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് ജനങ്ങളെ അറിയിച്ച് അവരുടെ സഹകരണം
ഉറപ്പാക്കുന്നതിനുള്ള പ്രചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.
വരുന്ന അധ്യയന വർഷം സംസ്ഥാനം അതിതീവ്രമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് ഞാൻ വ്യക്തമാക്കിയത്.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ശില്പശാലയും ഫെബ്രുവരി 18 ന് രാവിലെ പത്തരയ്ക്ക് സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുകയാണ്. എല്ലാ മാധ്യമ പ്രവർത്തകരെയും അതിലേക്ക് ഞാൻ സ്വാഗതം ചെയ്യുകയാണ്.

2024-25 അധ്യയന വർഷത്തേക്കുള്ള ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശന നടപടികൾ

• വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാർ ഒന്നാം ക്ലാസ്സിൽ കുട്ടികൾക്ക് പ്രവേശനത്തിനായി 6 വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ ഒന്നാം ക്ലാസ്സിൽ കുട്ടികൾക്ക് പ്രവേശനത്തിനായി 5 വയസ്സാണ് നിശ്ചയിച്ചിരിക്കുന്നത്.
• വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്സുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
• സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറടെയും നിർദ്ദേശാനുസരണം ഒന്നു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് യാതൊരു വിധ നിർബന്ധിത ഫീസോ മറ്റ് പിരിവുകളോ നടത്തരുതെന്ന് ഇതിനകം തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്.
• ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കാത്തതോ മുൻകൂർ അനുമതി വാങ്ങാത്തതോ ആയ യാതൊരു ഫീസോ പണ പിരിവോ നടത്തരുതെന്ന് എല്ലാ പ്രധാന അധ്യാപകരോടും നിർദ്ദേശിച്ചിട്ടുണ്ട്.
• പി.റ്റി.എ. ഫണ്ട് സമാഹരണം 2027 ജൂൺ 25 ലെ ഉത്തരവുപ്രകാരം പരമാവധി പിരിക്കാവുന്ന തുകയിൽ അധികരിക്കാതെ പിരിക്കേണ്ടതും, ആയതിന്റെ വ്യക്തമായ വരവ് ചെലവ് കണക്കുകൾ അതത് ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് അംഗീകാരം നൽകേണ്ടതുമാണെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

അവധിക്കാല അധ്യാപക സംഗമത്തിന്റെ പ്രധാന ഉള്ളടക്കമേഖലകൾ

• പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പുതിയ പാഠ പുസ്തകങ്ങളെയും അടിസ്ഥാനമാക്കിയുള്ള പഠനലക്ഷ്യങ്ങൾ കുട്ടികൾ കൈവരിക്കുന്നതിനുതകുന്ന രീതിയിലുള്ള പരിശീലനം അധ്യാപകർക്കു നൽകുന്നു.
• സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചുള്ള പരിശീലനം.
• പുതിയ പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും പാഠപുസ്തകങ്ങളിലെ ആശയമേഖലകൾക്കും വിനിമയ സാധ്യതകൾ ഉൾപ്പെടുത്തിയും ഉള്ള പരിശീലനം.
• കേരള പാഠ്യപദ്ധതിചട്ടക്കൂട് രണ്ടായിരത്തി ഇരുപത്തി മൂന്ന് സമീപനം, പൊതുലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി വിഷയബന്ധിതമായി അധ്യാപകരെ പരിചയപ്പെടുത്തുന്നു.
• പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ-കായിക വിദ്യാഭ്യാസം, തൊഴിൽ ഉദ്ഗ്രഥന വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള പൊതുധാരണ.
• രക്ഷാകർതൃവിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ്, ലഹരി വിമുക്ത ക്യാമ്പസ് പ്രവർത്തനങ്ങൾ, മാലിന്യനിർമ്മാർജന പരിപാടികൾ.
• ഓരോ ക്ലാസ്‌റൂമിലും എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പരിശീലനം.
• വ്യത്യസ്തതരത്തിലുള്ള ചോദ്യമാതൃകകൾ
പരിചയപ്പെടാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയുന്നവിധത്തിൽ കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പരിശീലനം.
• ശാസ്ത്രവിഷയങ്ങളിൽ പരീക്ഷണപ്രവർത്തനങ്ങൾക്കും അനുഭവാധിഷ്ഠിതപഠനങ്ങൾക്കും ഊന്നൽ നൽകുന്ന പരിശീലനം.
• നാസ്/പി.ആർ.എസ്. രണ്ടായിരത്തി ഇരുപത്തി നാലിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ.
• സ്‌കൂൾ എസ് ആർ ജി മീറ്റിംഗുകളും സബ്ജക്ട് കൗൺസിൽ യോഗങ്ങളും കാര്യക്ഷമമായി നടത്തുന്നതിനുള്ള പരിശീലനം.
• ദേശീയതലത്തിൽ നടത്തുന്ന പരീക്ഷകളിൽ നമ്മുടെ കുട്ടികൾക്ക് മികച്ച നിരവാരം പുലർത്തുന്നതിനു നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ.
• നിരന്തരമൂല്യനിർണ്ണയം കാര്യക്ഷമമാക്കുന്നതിനും കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജനകീയമായി തയ്യാറാക്കുന്നതിനുമുള്ള
പ്രവർത്തനങ്ങൾ.
• കുട്ടിയുടെ പഠനപുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്), ചോദ്യപേപ്പർ നിർമ്മാണം, അക്കാദമിക മോണിറ്ററിംഗ്.
• പ്രീ-സ്‌കൂൾ സമീപനം, വിനിമയ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്ന തരത്തിൽ പ്രീ-സ്‌കൂൾ അധ്യാപകർക്ക് പരിശീലനം.
• പഠനപിന്തുണാ പ്രവർത്തനങ്ങൾ
• പഠനപോഷണ പരിപാടികൾ
• നൂതന പരീക്ഷാരീതികൾ
• നിരന്തര വിലയിരുത്തലിന്റെ രീതിശാസ്ത്രം
• അധ്യാപകരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വ്യത്യസ്തങ്ങളായ മൊഡ്യൂളുകൾ ഉൾപ്പെടുത്തിയുള്ള പരിശീലനം.
• സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഓൺലൈൻ പരിശീലനങ്ങളും പരിശീലനത്തിന്റെ ഭാഗമാക്കും.
• കുട്ടികളിൽ നൂതനാശയങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനചിന്ത പരിപോഷിപ്പിക്കുന്നതിനും സഹായകമായ രീതിയിൽ പാഠഭാഗങ്ങളുമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കാനാവശ്യമായ പരിശീലനം.
• സ്വന്തം വിദ്യാലയത്തിനെയും ക്ലാസ്‌റൂം പ്രവർത്തനങ്ങളെയും പഠനപ്രക്രിയകളെയും സ്വയം വിലയിരുത്തുന്നതിന് ആവശ്യമായ ടൂളുകൾ പരിചയപ്പെടൽ.
• സഹിതം പോർട്ടൽ പരിചയപ്പെടൽ.
• മാറുന്ന കാലഘട്ടത്തിലെ കുട്ടികളുടെ
പ്രകൃതം, മന:ശാസ്ത്രസമീപനം, കുട്ടികളുടെ മാനസിക ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശീലനം.
• ഉള്ളടക്ക മേഖലകൾ നിശ്ചയിച്ച് അതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങൾ ക്രമപ്പെടുത്തി പരിശീലനം നൽകും. മേൽ സൂചിപ്പിച്ച മേഖലകൾ അവധിക്കാല അധ്യാപകസംഗമങ്ങളിലും തുടർ ക്ലസ്റ്റർ പരിശീലനങ്ങളിലുമായി ചർച്ചചെയ്യും. ഇതിനു പുറമേ ഓൺലൈൻ പരിശീലനങ്ങളും നൽകും.

ക്ലസ്റ്റർ പരിശീലനങ്ങൾ

ക്ലാസ് മുറികളിൽ കാര്യക്ഷമമായ പഠനം നടക്കുന്നതിന് അധ്യാപകരുടെ അറിവും ധാരണകളും നിരന്തരം പുതുക്കേണ്ടതായിട്ടുണ്ട്.
പാഠ്യവിഷയത്തിലും വിനിമയത്തിലും നൂതനമായ ധാരണകളും സങ്കേതങ്ങളും അധ്യാപകർ ആർജിക്കേണ്ടതുണ്ട്. ഇതിനു തുടർച്ചയായ പരിശീലന പരിപാടികൾ നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി എല്ലാ ടേമിലും ഏകദിന ക്ലസ്റ്റർ പരിശീലനങ്ങൾ അടുത്ത അധ്യയനവർഷം സംഘടിപ്പിക്കും.
പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്കായി റസിഡൻഷ്യൽ രീതിയിൽ നവാധ്യാപക പരിശീലനങ്ങളും പ്രഥമാധ്യാപക പരിശീലനങ്ങളും രണ്ടായിരത്തി ഇരുപത്തിയഞ്ച് – ഇരുപത്തിയാറ് വർഷം സംഘടിപ്പിക്കും. അവധിക്കാല അധ്യാപക സംഗമങ്ങൾക്കുള്ള അധ്യാപകരുടെ രജിസ്‌ട്രേഷൻ കൈറ്റിന്റെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം മുഖേന നടത്തും. കൈറ്റ് ടി എം എസ് മുഖേന അധ്യാപക രജിസ്‌ട്രേഷൻ, ഹാജർ, അക്വിറ്റൻസ്, ഹാജർ സർട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കും. *99999999999999999999999അവധിക്കാല അധ്യാപകസംഗമത്തിനായി
പ്രത്യേക പരിശീലന മൊഡ്യൂൾ എസ്.സി.ഇ.ആർ. ടി. യുടെ നേതൃത്വത്തിൽ തയ്യാറാക്കും.
കോർ എസ് ആർ ജി, എസ് ആർ ജി പരിശീലനങ്ങളും എസ്.സി.ഇ.ആർ. ടി. യുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കിയ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി സംഘടിപ്പിക്കും.
ഡി ആർ ജി പരിശീലനങ്ങളും ഫീൽഡ്തല അധ്യാപകസംഗമങ്ങളും സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
അധ്യാപകസംഗമത്തിന്റെ സുഗമമായ നടത്തിപ്പിനും മോണിറ്ററിംഗിനുമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന-ജില്ലാ-ബ്ലോക്കുതല മോണിറ്ററിംഗിന് സമിതികൾ രൂപീകരിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ നൂറ്റി എഴുപത്തിയേഴ് ടൈറ്റിൽ പുസ്തകങ്ങൾ പരിഷ്‌കരിച്ച് കൃത്യസമയത്തുതന്നെ വിതരണം ചെയ്തിരുന്നു. ഈ വർഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങൾ കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയും അച്ചടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ മാർച്ച് അവസാന വാരത്തിൽ തന്നെ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാക്കിയുളള ക്ലാസുകളിൽ മെയ് ആദ്യ വാരത്തോടുകൂടി വിതരണം പൂർത്തിയാകും. പ്രീപ്രൈമറി ക്ലാസുകളിലേയും പുതിയ പുസ്തകങ്ങൾ അടുത്ത അധ്യയനവർഷം നിലവിൽ വരും. ഹയർസെക്കൻഡറി മേഖലയിൽ 11, 12 ക്ലാസുകളിൽ പുസ്തക പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.

1. ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയും ഇന്റർവ്യൂവും നടത്തുന്നത് സംബന്ധിച്ച്
2. രക്ഷകർത്താക്കളെ ഇന്റർവ്യൂ നടത്തുന്നത് സംബന്ധിച്ച്
3. ഇത് ഒരു തരത്തിലുള്ള ബാലപീഠനമാണ്.
4. 1 മുതൽ 8 വരെയുള്ള (6 വയസ്സു മുതൽ 16 വയസ്സു വരെ) സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നിയമപരമായി തന്നെ അംഗീകരിച്ച നാടാണ് നമ്മുടേത്.
5. വൻ ഫീസും പല പേരിലുള്ള ഫീസും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിൽ ചില വിദ്യാലയങ്ങളിൽ കോംപ്ലിമെന്ററി നൽകുന്നതും. ഇത് എല്ലാ വിദ്യാർത്ഥികൾക്കും നൽകുവാൻ കഴിയുന്ന കാര്യമല്ല.
6. എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ +1 അഡ്മിഷൻ നടത്തുന്നു.
7. സ്വകാര്യ എഞ്ചിനീയറിംഗ്, മെഡിക്കൽ, മറ്റു പ്രൊഫഷണൽ കോളേജുകളിലും ഫീസ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
8. ഒരു തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടവും അനുവദിക്കുകയില്ല.
9. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംസ്ഥാന,കേന്ദ്ര സർക്കാരുകളുടെ നിർദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നോട്ടീസ് നൽകി വിശദീകരണം ആവശ്യപ്പെടുന്നതാണ്.
10. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഒരുക്കുന്നതാണ്.