Literacy promoters will be redeployed to local government bodies

സാക്ഷരതാ പ്രേരക്മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനർവിന്യസിക്കാൻ തീരുമാനം. സാക്ഷരതാ മിഷൻ തദ്ദേശ വകുപ്പിന് കീഴിലേയ്ക്ക് മാറ്റാൻ നടപടി സ്വീകരിക്കും. സാക്ഷരതാ മിഷൻ നടത്തുന്ന പരീക്ഷകൾ അടക്കമുള്ള അക്കാദമിക പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തന്നെ തുടർന്നും നടത്തും. സാക്ഷരതാ മിഷന് ധനവകുപ്പ് കൂടുതൽ ധനസഹായം അനുവദിക്കും.