സൂംബ – സ്കൂളുകളിലെ കായിക വിനോദങ്ങളും സാമൂഹിക സൗഹൃദവും
സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം എതിർപ്പുകൾ ലഹരിയെക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വർഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നൽകുകയും ചെയ്യും.
അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കായിക മത്സരങ്ങളിൽ, ഉദാഹരണത്തിന് ഒളിമ്പിക്സിൽ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഫുട്ബോൾ, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്ക് വ്യക്തമായ ഡ്രസ്സ് കോഡ് നിലവിലുണ്ട്. ഈ ഡ്രസ്സ് കോഡ് പാലിച്ചുകൊണ്ട് തന്നെയാണ് എല്ലാ കായികതാരങ്ങളും മത്സരങ്ങളിൽ പങ്കെടുക്കുന്നത്..
സ്കൂളിൽ നടത്തുന്നത് ലഘു വ്യായാമം ആണ്. സ്‌കൂളിൽ കുട്ടികൾ യൂണിഫോമിൽ ആണ് ചെയ്യുന്നത്. RTE പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്സ് ഇല്ല. കോണ്ടക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അദ്ധ്യാപകന് ബാധ്യത ഉണ്ട്. ആരും കുട്ടികളോട് അല്പവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ, പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്കാരിക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്. കേരളം പോലുള്ള ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകൂ.
കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും പോസിറ്റീവ് ചിന്തയും വളർത്താൻ സഹായിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വ വികാസത്തെയും നല്ല രീതിയിൽ സ്വാധീനിക്കും. അതിനാൽ, ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖലയിൽ ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമായി നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനബോധന സാമഗ്രികൾ ഉൾപ്പെടെ തയ്യാറാക്കി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ വിതരണം ചെയ്തിട്ടുണ്ട്. കായിക വിദ്യാഭ്യാസത്തിലൂടെ ആരോഗ്യ പരിപാലനം എന്ന ബൃഹത്തായ കാഴ്ചപ്പാടാണ് കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരിച്ചതിലൂടെ ലക്ഷ്യമിടുന്നത്.പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള ടൈംടേബിൾ പ്രകാരമാണ് ആരോഗ്യ കായിക വിദ്യാഭ്യാസ വിനിമയവും ഫലപ്രദമായി നടന്നുവരുന്നത്.സ്ഥിരമായി കുട്ടികൾ കായിക പ്രവർത്തനങ്ങളിലും വ്യായാമത്തിൽ ഏർപ്പെടുന്നതിലൂടെ ശരീര പേശികൾക്ക് ശക്തി കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ശരീരഭാരം നിയന്ത്രിക്കുവാൻ സാധിക്കുകയും ചെയ്യുന്നു. കൂടുതൽ ജീവിതശൈലി രോഗബാധിതരുള്ള കേരളത്തിൽ കായിക വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം സർക്കാർ നൽകി വരുന്നുണ്ട്. രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുവാനും മാനസികമായ സമ്മർദ്ദങ്ങൾ കുറയ്ക്കാനും ഉത്കണ്ഠ ഒഴിവാക്കുവാനും സന്തോഷം വർദ്ധിപ്പിക്കുവാനും സ്ഥിരമായ കായിക പങ്കാളിത്തത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നുണ്ട്. കുട്ടികളിൽ അച്ചടക്കം,സ്ഥിരോത്സാഹം, ലക്ഷ്യബോധം എന്നിവ വളർത്താനും ജയപരാജയങ്ങളെ ഫലപ്രദമായി അതിജീവിക്കുവാനും തീരുമാനമെടുക്കുവാനുള്ള കഴിവും പ്രശ്നപരിഹാര ശേഷിയും ഉൾപ്പെടെയുള്ളവ വികസിക്കുവാനും ഇതിലൂടെ സാധിക്കുന്നു.കൂട്ടായ കായിക പ്രവർത്തനങ്ങളിലൂടെ സഹപാഠികളെ ബഹുമാനിക്കുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ ഒരുമിപ്പിക്കുവാനും സാമൂഹ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുവാനും വളരെ ഫലപ്രദമായി സഹായിക്കുന്ന ഒരു ഉപാധി കൂടിയാണ് സ്പോർട്സ്.കളികളിലെ പങ്കാളിത്തം നിയമങ്ങളെയും മര്യാദകളെയും കുറിച്ച് പഠിപ്പിക്കുകയും സത്യസന്ധത, നീതിബോധം,ഫെയർ പ്ലേ,നിയമങ്ങളെ ബഹുമാനിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണഗണങ്ങൾ വർദ്ധിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ആരോഗ്യ കായിക വിദ്യാഭ്യാസത്തിൽ കാലികമായ ലോകത്തിന്റെ ആവശ്യകതകൾ ഉൾപ്പെടുന്ന ഉള്ളടക്ക മേഖലകളാണ് പൊതുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന ചലന നൈപുണികൾ, ശരീരപരിപാലനശേഷികൾ,താളാത്മക ചലനങ്ങൾ,ശാരീരിക ഏകോപന ശേഷികൾ,ആരോഗ്യം, പോഷകാഹാരം,കായിക ക്ഷമത,വിവിധ വ്യായാമമുറകൾ,ശാസ്ത്രീയമായ സ്പോർട്സ് ട്രെയിനിങ് രീതികൾ,പ്രഥമ ശുശ്രൂഷ,യോഗ,സമ്മർദ്ദ ലഘൂകരണ വ്യായാമങ്ങൾ,ശരീരസ്ഥിതി വൈകല്യങ്ങൾ പരിഹരിക്കുവാനുള്ള വ്യായാമമുറകൾ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിച്ചു പോരുന്ന ഉള്ളടക്ക മേഖലകൾ. ആരോഗ്യ,കായിക സംബന്ധമായ ഘടകങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാകുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്.ഹൃദയ – ശ്വസനക്ഷമത, പേശീശക്തി, പേശീ ക്ഷമത,ശരീരാനുപാതം തുടങ്ങിയവയാണ് ആരോഗ്യസംബന്ധമായ കായികക്ഷമത ഘടകങ്ങൾ.ഇവ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കരസ്ഥമാക്കിയിരിക്കണം എന്നതാണ് പൊതുവിലുള്ള ലക്ഷ്യം.
ആരോഗ്യ കായിക സംബന്ധമായ കായികക്ഷമതാ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഹൃദയ,ശ്വസനക്ഷമത വർദ്ധിപ്പിക്കുവാൻ അഭ്യസിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തം,ജോഗിംഗ്, റണ്ണിങ്,നീന്തൽ,സൈക്ലിങ്ങ്,ഡാ