പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഡേ പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും എൻ.എസ്.ക്യൂ.എഫ് കോഴ്സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്സിനെ സംബന്ധിച്ച ഉപരി പഠന /തൊഴിൽ സാധ്യതകൾ, പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ദിനമാണ് ‘സ്കിൽ ഡേ’.
