സ്കൂളുകളിൽ ഉച്ചഭക്ഷണ ഗുണനിലവാര രജിസ്റ്റർ
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ ഗുണനിലവാര രജിസ്റ്റർ തയ്യാറാക്കുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുമ്പ് അധ്യാപകരും സ്കൂൾ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും ഭക്ഷണം രുചിച്ച് നോക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഭക്ഷണ സാധനങ്ങളുടെ ഗുണനേന്മ ഉറപ്പുവരുത്തേണ്ടത് സ്കൂൾ ഉച്ചഭക്ഷണ സമിതിയുടെ ഉത്തരവാദിത്വമാണ്. എഫ്.എസ്.എസ്എ.ഐ അംഗീകൃതവും എൻ.എബിയിൽ അക്രഡിറ്റേഷനും ഉള്ള ലബോറട്ടറികളിൽ ഉച്ചഭക്ഷണ സാമ്പിളുകൾ മൈക്രോബയോളജിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ നടപടി സ്വീകരിച്ചു. ഭക്ഷണസാധനങ്ങൾ സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും വാങ്ങണം. പാൽ പ്രാദേശിക സഹകരണസംഘങ്ങളിൽ നിന്നോ മിൽമയിൽ നിന്നോ വാങ്ങാനും സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.