Rs 18 crore 63 lakhs allocated for distribution of honorarium for the month of January to school midday meal cooks

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18 കോടി 63 ലക്ഷം രൂപ അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് 18 കോടി 63 ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 13,453 പാചക തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക. തൊഴിലാളികൾക്ക് ഓണറേറിയം ഉടൻ വിതരണം ചെയ്ത് തുടങ്ങുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.