സർക്കാർ സ്‌കൂളുകളുടെ മികവ് ഉയർത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കും

ജില്ലയിലെ അഞ്ച് സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

ദേശീയതലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ അടക്കം കൂടുതൽ മികവുപുലർത്തുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന വിധം സർക്കാർ സ്‌കൂളുകളിലെ സൗകര്യങ്ങൾ ഉറപ്പാക്കും. ഇതിന് അടിസ്ഥാന സൗകര്യങ്ങളിലും പാഠ്യരീതികളിലും ആവശ്യമായ മാറ്റം കൊണ്ടുവരും. കുമരഞ്ചിറ ഗവൺമെന്റ് യുപി സ്‌കൂളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ സ്‌കൂളുകളിലെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സർക്കാർ വിദ്യാലയങ്ങൾ എല്ലാവിധത്തിലും മികവ് പുലർത്തുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്. ഇഞ്ചക്കാട് ഗവ. എൽ പി എസ്, പോരുവഴി ഗവ. എച്ച് എസ് എസ്, കണന്നാർക്കുന്നം ഗവ. എൽപിഎസ്, കോതപുരം ഗവ. എൽപിഎസ് എന്നിവിടങ്ങളിൽ പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.