ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി
സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. തൊഴിലാളികൾ ക്ക് 8.33 % തുക ബോണസും 0.77% തുക എക്സ്ഗ്രേഷ്യയും ആയും നൽകുന്നതിന് തീരുമാനമായി.
അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ ന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ബോണസ് 12.09.2024 വൈകുന്നേരത്തിനകം വിതരണം ചെയ്യാനും തീരുമാനമായി.