Kite with hi-tech art festival

ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം KITE Ulsavam (https://play.google.com/store/apps/details?id=com.technocuz.kalolsavam) വഴി തത്സമയം. ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും ഓൺലൈനാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ, ലോവർ – ഹയർ അപ്പീൽ നടപടിക്രമങ്ങൾ തുടങ്ങിയവ പൂർണമായും പോർട്ടൽ വഴിയായിരിക്കും.

മത്സരഫലങ്ങൾക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങൾ അവ തീരുന്ന സമയം ഉൾപ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.

കലോത്സവത്തിലെ വിവിധ രചന മത്സരങ്ങൾ (കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂൾ വിക്കിയിൽ (www.schoolwiki.in) അപ്ലോഡ് ചെയ്യും.

മത്സര ഇനങ്ങളും ഫലങ്ങൾക്കുമൊപ്പം വിവിധ വേദികളിൽ നടക്കുന്ന ഇനങ്ങൾ കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം നൽകും. www.victers.kite.gov.in വഴിയും KITE VICTERS (https://play.google.com/store/apps/details?id=com.kite.victers) ആപ് വഴിയും കാണാം. കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ലൈവ് ലഭ്യമാണ്.

മുഴുവൻ വേദികളിലും വിവിധ ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളുടെ മേൽനോട്ടത്തിൽ ഡിജിറ്റൽ ഡോക്യുമെന്റേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്‌കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കും.