Kovid vaccine for people between 12 and 14 years of age

12 നും 14 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ

12 നും 14 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ലഭിച്ചാലുടൻ കുത്തിവെപ്പിനുള്ള നടപടികൾ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കും : മന്ത്രി വി ശിവൻകുട്ടി

12 നും 14 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ലഭിച്ചാലുടൻ കുത്തിവെപ്പിനുള്ള നടപടികൾ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മന്ത്രി വി. ശിവൻകുട്ടി ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജുമായി ചർച്ച നടത്തി.

കുട്ടികളുടെ പരീക്ഷയെ ബാധിക്കാത്ത തരത്തിൽ ആകും വാക്സിനേഷൻ നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ രക്ഷിതാക്കളെയും ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഏതാണ്ട് 15 ലക്ഷത്തോളം പേർ ഈ വിഭാഗത്തിൽ ഉണ്ട്‌ എന്നാണ് കണക്ക്. 15–18 പ്രായത്തിലുള്ളവർക്ക് ജനുവരി മുതൽ വാക്സീൻ നൽകുന്നുണ്ട്.