Textbooks published since 1896 in digital form

1896 മുതൽ പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ

സ്‌കൂൾ പഠനകാലത്തെ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലൂടെ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി പഴയ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. 1896 മുതൽ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലുള്ള 1250ലധികം പാഠപുസ്തകങ്ങളാണ് ഡിജിറ്റൈസ് ചെയ്തത്. ഏകദേശം 1.50 ലക്ഷം പേജുകളാണ് ഡിജിറ്റൈസ് ചെയ്തത്. പൊതുജനങ്ങൾക്ക് ഡിജിറ്റൈസ് ചെയ്ത പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ(എസ്.സി.ഇ.ആർ.ടി) ഭാഗമായി ഗവേഷകർ,വിദ്യാർത്ഥികൾ,വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു ലൈബ്രറിയും ലൈബ്രറിയുമായി ബന്ധപ്പെട്ട് ഒരു പാഠപുസ്തക ശേഖരണവും നിലവിൽ പ്രവർത്തിക്കുന്നുണ്ട്, പൊതുവിദ്യാഭ്യാസ വകുപ്പ് വർഷങ്ങളായി പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്.ഈ പുസ്തകങ്ങളിൽ പലതും കാലഹരണപ്പെടാൻ സാധ്യതയുള്ള സാ​ഹചര്യത്തിലാണ് ആർക്കൈവുകൾ ഡിജിറ്റൈസ് സൂക്ഷിക്കുന്നതിന് തീരുമാനം എടുത്തത്.