The office inaugurated the welcome committee of the 63rd Kerala School Arts Festival

63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ്  ഉദ്ഘാടനം ചെയ്തു

63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

മേളയുടെ വിജയത്തിനായി ജനപ്രതിനിധികൾ, സാംസ്കാരിക നായകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സമൂഹത്തിൻ്റെ നാനാതുറകളിലുള്ള വ്യക്തികൾ എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട് . മേളയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ പ്രത്യേക ചുമതലകൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഭക്ഷണവിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്‌ട്രേഷൻ എന്നിവയ്‌ക്ക് പ്രത്യേക ഇടങ്ങൾ സഹിതം നഗരപരിധിക്കുള്ളിൽ ഇരുപത്തിയഞ്ച് വേദികളാണ് മത്സരങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.