9000 റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും

കേരളത്തിലെ 2000 ഹൈസ്കൂളുകളിൽ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകൾ വഴി ഒൻപതിനായിരം റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ ക്യാമ്പിൽ പതിനാല് ജില്ലകളിലേയും ലിറ്റിൽ കൈറ്റ്സ് ക്യാമ്പംഗങ്ങൾ പങ്കെടുത്തു. സബ്‍ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തത്. മൊബൈൽ ആപ്പ് നിർമ്മാണം, റാസ്പ്‍ബെറി പൈ-ഇലക്ട്രോ ബ്രിക് എന്നിവ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, നെറ്റ്‍വർക്കിലുള്ള ഫാൻ, ലൈറ്റ് എന്നിവ ശബ്ദസിഗ്നലുകളും ടെക്സ്റ്റ് സന്ദേശങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനം, ഇതിലേക്കാവശ്യമായ കണക‍്ടിവിറ്റി പ്രോഗ്രാമുകൾ തയാറാക്കുന്നതിനുള്ള ലഘു അപ്ലിക്കേഷനുകളുടെ നിർമ്മാണം എന്നിവയാണ് പ്രോഗ്രാമിങ് മേഖലയിൽ പങ്കെടുക്കുന്ന കുട്ടികൾ പരിചയപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി ഉപകരണമാതൃക എന്നിവയുടെ കോഡിങ് തയാറാക്കുന്നതിനായി പൈത്തൺ പ്രോഗ്രാമിങ്ങും കുട്ടികൾ ക്യാമ്പിൽ പരിശീലിച്ചു