2021-22 സാമ്പത്തിക വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ചിലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 88.6%; ചരിത്രനേട്ടമെന്ന് മന്ത്രി വി ശിവൻകുട്ടി
2021 – 22 സാമ്പത്തിക വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 88.6 ശതമാനം. 2021- 22 സാമ്പത്തിക വർഷം മൊത്തം 925 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച പദ്ധതി വിഹിതം. ഇതിൽ 819.53 കോടി രൂപ ചിലവഴിച്ചു. 38 പദ്ധതികളിലായി 551 ഘടകങ്ങൾക്കാണ് പദ്ധതിവിഹിതം ഉപയോഗിച്ചത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്കൂൾ തുറന്നില്ലെങ്കിലും ഓൺലൈൻ ആയി പദ്ധതികൾ നടപ്പാക്കാനായി. ഓഫീസുകൾ ഇ – ഓഫീസുകൾ ആക്കാനുള്ള പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു.
കോവിഡ് കാലത്തും ഇത്രയും ഉയർന്ന രീതിയിൽ പദ്ധതി വിഹിതം ചിലവഴിക്കാൻ ആയത് ചരിത്ര നേട്ടമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. പദ്ധതി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രി വി ശിവൻകുട്ടി അഭിനന്ദനങ്ങൾ നേർന്നു