ശ്രീ.പി.പി.സുമോദ്, എം.എല്‍.എ, 01.09.2022 ന് ഉന്നയിച്ചിട്ടുള്ള, “തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സർവ്വജന എച്ച്.എസ്.എസ് -ന്റെ കെട്ടിട നിർമ്മാണം” സംബന്ധിച്ച സബ്മി്ഷനുള്ള മറുപടി

തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സര്വ്വംജന ഹയര്‍ സെക്കന്ററി സ്കൂള്‍, 17 അംഗങ്ങളുള്ള ഒരു സൊസൈറ്റി വകയായിരുന്നു. സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.പി.കെ.കൃഷ്ണസാമിയെ ആ സ്ഥാനത്ത് നിന്നും മാറ്റി ആയതിലെ മെമ്പറായ ശ്രീ.പി.വി പരമേശ്വര അയ്യര്‍ മാനേജരായി. എന്നാല്‍ അനാരോഗ്യം കാരണം തുടരാന്‍ കഴിയില്ലെന്നും സ്കൂള്‍ സര്ക്കാേര്‍ ഏറ്റെടുക്കണമെന്നും മാനേജർ ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറെ എക്സ്-ഓഫീഷ്യോ മാനേജരായി നിയമിക്കുകയും ചെയ്തു. തുടര്ന്ന് 2021-ല്‍ പ്രസ്തുത സ്കൂള്‍ ഉള്പ്പെറടെ 10 സ്കൂളുകളുകള്‍ സര്ക്കാCര്‍ തത്വത്തില്‍ ഏറ്റെടുക്കുവാന്‍ തീരുമാനിക്കുകയുണ്ടായി.
സ്കൂള്‍ ഏറ്റെടുക്കല്‍ നിര്ത്തി വയ്ക്കണമെന്നാവശ്യപ്പെട്ടും സ്കൂളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ ബഹു.ഹൈക്കോടതിയില്‍ WP(C)No.21720/2021 ഫയല്‍ ചെയ്യുകയും ചെയ്തു. ആയതില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിനായി കരട് സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് തയ്യാറാക്കുകയും സൂക്ഷ്മ പരിശോധനയ്ക്കായി നിയമവകുപ്പിന് നല്കി്യിരിക്കുകയുമാണ്. അത് എത്രയും വേഗം ലഭ്യമാക്കി അഡ്വക്കേറ്റ് ജനറലുമായി കൂടി ആലോചിച്ച് എതിര്‍ സത്യവാങ്മൂലം ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്നതാണ്. ബഹു.കോടതിയുടെ അന്തിമ വിധിയ്ക്ക് വിധേയമായി സ്കൂളിന്റെ കെട്ടിടം നിര്മ്മി്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.