സംസ്ഥാനത്ത് 97 പുതിയ സ്കൂൾ കെട്ടിടങ്ങൾ കൂടി. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3,800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി സംസ്ഥാനത്ത് നടത്തി.
കിഫ്ബി ഫണ്ടിൽ നിന്ന് 5 കോടി രൂപ നിരക്കിൽ 126 സ്കൂൾ കെട്ടിടങ്ങളും 3 കോടി രൂപ നിരക്കിൽ 153 സ്കൂൾ കെട്ടിടങ്ങളും 1 കോടി രൂപ നിരക്കിൽ 98 സ്കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കി.
8 മുതൽ 12 വരെയുള്ള 45,000 സ്മാർട്ട് ക്ലാസ്മുറികൾ സജ്ജമായി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി.