ഇതര സംസ്ഥാന തൊഴിലാളി രജിസ്ട്രേഷന് തുടക്കം; എല്ലാ തൊഴിലാളികൾക്കും യുണീക് ഐഡി ഉറപ്പാക്കും
സംസ്ഥാനത്തെത്തുന്ന എല്ലാ തൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്.
റയിൽവേ സ്റ്റേഷനുകളിലും, തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്ട്രേഷൻ ഹെല്പ് ഡസ്ക്കുകൾ ആരംഭിച്ച് athidhi.lc.kerala.gov.in വഴി മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യും. തൊഴിലാളികൾക്ക് നേരിട്ടും കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം.
പോർട്ടലിൽ 9 ഭാഷകളിൽ നിർദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻറോളിംഗ് ഓഫീസർ പരിശോധിച്ച് തൊഴിലാളിക്ക് യുണീക് ഐഡി ലഭ്യമാക്കും. വിവരങ്ങൾക്ക്: 9745507225.