തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) മുഖേന വിദേശ നിയമനങ്ങളുടെ ഭാഗമായി ദുബായിലെ വേൾഡ് സെക്യൂരിറ്റിയിലേക്ക് (We One) തിരഞ്ഞെടുക്കപ്പെട്ടവർക്ക് വിസയും ടിക്കറ്റും കൈമാറി.
പുരുഷന്മാരുടെ മൂന്നാമത്തെ ബാച്ചിലെ 27 സെക്യൂരിറ്റി ഗാർഡുകളുടെയും വനിതകളുടെ ആദ്യ ബാച്ചിലെ 13 സെക്യൂരിറ്റി ഗാർഡുകളുടെയും വിസയും ടിക്കറ്റുമാണ് വിതരണം ചെയ്തത്