ആറ്റുകാൽ പൊങ്കാല
ഫെബ്രുവരി 17 മുതൽ 26 വരെ തീയതികളിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുകയാണ്.
ഫെബ്രുവരി 25 നാണ് ആറ്റുകാൽ പൊങ്കാല.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകൾ അടിയന്തിരമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്നും രണ്ട് കോടി നാൽപത്തി ഏഴ് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി നാൽപത്തിയൊന്ന് രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.
പൊങ്കാലയോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ സ്വീവർ ലൈനുകളുടെ
ക്ളീനിംഗ് എന്നീ പ്രവർത്തികൾ ബന്ധപ്പെട്ട വകുപ്പുകൾ ചെയ്ത വരുന്നു.
പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിനുള്ള
ആകെ 11 റോഡുകളിൽ 7 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്.
ബാക്കി അറ്റകുറ്റ പണികൾ പുരോഗമിച്ചു
വരുന്നു.
കെ.ആർ.എഫ്.ബി യുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
1 റോഡ് ഫെബ്രുവരി 22 -നകം പൂർത്തിയാക്കും.
ബാക്കിയുള്ളവ പൊങ്കാലയ്ക്കു വേണ്ടി അനുയോജ്യമാക്കുന്നതുമാണ്.
സ്മാർട്ട് സിറ്റി 28 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്.
5 റോഡുകൾ ഫെബ്രുവരി 22 -നകം പൂർത്തിയാക്കും.
സ്മാർട്ട് സിറ്റി, കെ.ആർ.എഫ്. ബി എന്നിവയുടെ പണിപൂർത്തിയാക്കാനുള്ള റോഡുകളിൽ സബ് കളക്ടറും പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തി പൊങ്കാലയ്ക്ക് അനുയോജ്യമാകാത്തവ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ്.
പോലിസ് വ്യക്തമായ ഗതാഗത പ്ലാനുകളും പാർക്കിംഗ് പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്.
ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആയിരം വനിതാ പോലീസ് ഉൾപ്പടെ നാലായിരത്തി ഒരുന്നൂറ്റി ഇരുപത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതാണ്.
പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ്
എന്നീ വകുപ്പുകൾ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ, പൊങ്കാലയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ,
തെരുവു നായ്ക്കളെ ക്ഷേത്രപരിസരത്തു
നിന്നും മാറ്റി പുനരധിവസിപ്പിക്കുന്ന നടപടികൾ എന്നിവ നഗരസഭയിൽ നിന്നും പൂർത്തിയാക്കുന്നതാണ്.
തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രകാശിപ്പിക്കുന്നതിനും
വൈദ്യുത വിതരണം തടസ്സമില്ലാതെ തുടരുന്നതിനു വേണ്ട നടപടികൾ കെ.എസ്.ഇ.ബി
സ്വീകരിച്ചിട്ടുണ്ട്.
ഉത്സവ ആരംഭം മുതൽ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പു വരുത്തിയിട്ടുണ്ട്.
കൂടാതെ കുത്തിയോട്ട കുട്ടികൾക്കായി
24 മണിക്കൂറും പീഡിയാട്രീഷ്യൻ ഉൾപ്പെട്ട മെഡിക്കൽ ടീം ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്യുന്നതുമാണ്.
പബ്ലിക് ടാപ്പുകളിൽ 24 മണിക്കൂറും ജല
ലഭ്യത ഉറപ്പുവരുത്തുന്നതിനും പൊങ്കാല
ദിവസം ക്ഷേത്രപരിസരത്ത് ടാപ്പുകളും
ഷവറുകളും സ്ഥാപിക്കുന്നതിന് വാട്ടർ
അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്,
ആയത് ഫെബ്രുവരി 23 നകം പൂർത്തിയാക്കും.
റവന്യൂ, പോലീസ്, ഫയർ ഫോഴ്സ്,
എക്സൈസ്, കെ.എസ്.ആർ.റ്റി.സി,
വാട്ടർ അതോറിറ്റി, ഫുഡ് സേഫ്റ്റി, നഗരസഭ എന്നീ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ ക്ഷേത്രപരിസരത്ത് ഉണ്ടായിരിക്കുന്നതാണ്.
കെ.എസ.ആർ റ്റി സി തമ്പാനൂർ നിന്നും
കിഴക്കേക്കോട്ട നിന്നും ക്ഷേത്രത്തിലേക്കും തിരിച്ചും ബസ് സർവീസ് നടത്തുന്നതാണ്.
പൊങ്കാല ദിവസം മുന്നൂറോളം ബസുകൾ
സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസ്, ഫുഡ് സേഫ്റ്റി
വകുപ്പ് വാട്ടർ അതോറിറ്റി, വാട്ടർ അതോറിറ്റി സ്വീവറേജ് ഡിവിഷൻ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ്റ്,
ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ സ്ക്വാഡുകൾ ഉത്സവ ദിവസങ്ങളിൽ
പരിശോധന നടത്തുന്നതാണ്.
പൊങ്കാലയുടെ തലേ ദിവസം ആറ്റുകാൽക്ഷേത്രത്തിന് അടുത്തുള്ള പ്രദേശങ്ങളിലും, പൊങ്കാല ദിവസം സ്റ്റാച്യുവിലും സപ്ലൈകോയുടെ മൊബൈൽ മാവേലി സ്റ്റോർ സജ്ജീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 24 വൈകീട്ട് 6 മണി മുതൽ
പൊങ്കാല ദിവസമായ 25 നു വൈകീട്ട് 6.00
മണി വരെ തിരുവനന്തപുരം നഗരസഭ
പരിധിയിലെ എല്ലാ വർഡുകളിലും
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളറട വാർഡിലും മദ്യനിരോധനം എർപ്പെടുത്തി
ഉത്തരവായിട്ടുണ്ട്.
100 ശതമാനം ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനായി എല്ലാ വകുപ്പുകളുടെയും
സേവനം ഉറപ്പുവരുത്തിയിട്ടിട്ടുണ്ട്.
ഓരോ ആഴ്ചയും ജില്ലാ കളക്ടർ, സബ്
കളക്ടർ എന്നിവരുടെ അദ്ധ്യക്ഷതയിൽ
അവലോകന യോഗങ്ങൾ നടത്തി ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നുണ്ട്.