മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലൂടെ വിതരണം ചെയ്തത് 224 കോടിയുടെ ആനുകൂല്യങ്ങൾ
മോട്ടോർ തൊഴിലാളി മേഖല ഏറെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം നിന്ന് സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കാഴ്ചവെക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 64924 പേർക്ക് 2237010756 രൂപയുടെ ആനുകൂല്യങ്ങൾ ബോർഡ് വിതരണം ചെയ്തു. തൊഴിലാളികളുടെ മക്കളിൽ കലാകായിക അക്കാദമിക് രംഗങ്ങളിൽ സംസ്ഥാന-ദേശീയ തലങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള സ്വർണ്ണ പതക്കങ്ങളും, കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്യുന്ന മികവ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ചു .
ഓൺലൈൻ മുഖേന ക്ഷേമനിധി വിഹിതം അടക്കുന്നതിനുള്ള സൗകര്യം, ഓൺലൈൻ പരാതിപരിഹാരസംവിധാനം, ഡിബിറ്റി മുഖേനയുള്ള ആനുകൂല്യവിതരണം തുടങ്ങി ബോർഡ് പ്രവർത്തനം പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും തൊഴിലാളികൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ ഓഫീസുകളിലും ചീഫ് ഓഫീസിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ വർഷം വിവിധ മേഖലകളിൽ നിന്നുള്ള 29 കുട്ടികൾക്കും സ്വർണ്ണപ്പതക്കങ്ങളും, 5278 കുട്ടികൾക്ക് പഠനോപകരണങ്ങളുമാണ് വിതരണം ചെയ്യുന്നത്.