20% bonus and Rs 10,500 advance for cashew workers on Onam

കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20% ബോണസും 10,500 രൂപ അഡ്വാൻസും

കശുവണ്ടി തൊഴിലാളികൾക്ക് ഓണത്തിന് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനമായി. ഈ മേഖലയിലെ മാസ ശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. ബോണസ് തുക സെപ്റ്റംബർ 10 നകം വിതരണം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി മേഖലയിലെ തൊഴിലാളികൾകളെ എല്ലായിപ്പോഴും ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.